Tuesday, May 15, 2012

പുനര്‍ജനി 8


അപ്പോളാണ് ഉണ്ണികൃഷ്ണന് സ്ഥലകാലബോധം വീണ്ടു കിട്ടിയത്
“ഒന്നുമില്ല ഞാന്‍ ഉറക്കത്തില്‍ എന്തോ പറഞ്ഞതാണ്‌.................”ഉണ്ണികൃഷ്ണന്‍ കണ്ണുകള്‍ തുടച്ചു.
“ഞാന്‍ പോയി വെള്ളം വാങ്ങി വരാം “ മായ കടയിലേക്ക് പോയി.
പെട്ടെന്ന് ബെഞ്ചിനടിയില്‍ കിടന്നിരുന്ന കംബിളിക്കകതുനിന്നും ഒരു കൈ ഉണ്ണിയുടെ കയ്യില്‍ ബലമായി പിടിച്ചു.ഉണ്ണി ഞെട്ടി പ്പോയി അതില്‍ നിന്നും രണ്ടു കണ്ണുകള്‍
ഉണ്ണിയേ തുറിച്ചു നോക്കുന്നു.ആ രൂപം എഴുന്നേറ്റു നിന്നു അവരുടെ മാറില്‍ ഒട്ടിയിരുന്ന കുഞ്ഞിനെ ഉണ്ണിയുടെ മടിയില്‍ വച്ചു ആ രൂപം കുതിച്ചു വരുന്ന ട്രെയിനിനെ
ലക്ഷ്യമാക്കി ഓടി.ഉണ്ണി ഉറക്കെ വിളിച്ചു “ശ്രീകുട്ടി .................അയാള്‍ നിലവിളിച്ചു “ ആ ബഹളത്തിനിടയില്‍ ആരും ശ്രദ്ധിച്ചില്ല എന്നാല്‍ ആ സ്ത്രീ രൂപം തിരിഞ്ഞു നോക്കി
കുഴിഞ്ഞ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു , മെലിഞ്ഞു എല്ലും തോലുമായ ശരീരത്തില്‍നിന്നും കറുത്ത പുതപ്പ് എടുത്തുകളഞ്ഞു  ശ്രീ ട്രെയിനിനു മുന്നില്‍ ചാടി
അവിടം ആള്‍ക്കൂട്ടം തടിച്ചു .ഉണ്ണി തലയില്‍ കൈ വച്ചു കരഞ്ഞു.ഒന്നുമറിയാതെ മായ ഓടി വന്നു.
“എന്ത് പറ്റി ഉണ്ണിയേട്ടാ ഏതാ ഈ കുഞ്ഞു,എന്തിനാ ഇങ്ങനെ കരയുന്നേ പറയൂ ........”
“നമ്മുടെ ബെഞ്ചിനടിയില്‍ കിടന്നിരുന്ന സ്ത്രീ ഈ കുഞ്ഞിനെ മടിയില്‍ കിടത്തി ആ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യാ ................”അയാള്‍ കരഞ്ഞു കൊണ്ടിരുന്നു.
“ഉണ്ണിയേട്ടാ കരയാതെ, ചിലപ്പോള്‍ ആ കുഞ്ഞു ഈശ്വരന്‍ നമുക്ക് തന്നതായിരിക്കും.വരൂ നമുക്കിവിടെ നിന്നും പോകാം ഈ കുഞ്ഞിനെ എനിക്ക് വേണം ആ സ്ത്രീ നമ്മള്‍ പറയുന്നതൊക്കെ
കേട്ട് കാണും.ഇവിടെ നിന്നാല്‍ ചിലപ്പോള്‍ പോലീസ് കുഞ്ഞിനെ മേടിക്കും വാ ..............”
മായ ഉണ്ണിയെയും കൊണ്ടു ട്രെയിനില്‍ കയറി .അന്നേരം മുലപ്പാലിനു വേണ്ടി ആ കുഞ്ഞു ചുണ്ടുകള്‍ ഉണ്ണിയുടെ നെഞ്ചില്‍  പരുതികൊണ്ടിരുന്നു .................”
അവസാനിച്ചു .....................

പുനര്‍ജനി 7


“ശ്രീ എനിക്കൊരുപാട് സംസാരിക്കാനുണ്ട് ഞാനിന്നു രാത്രി വീട്ടില്‍ വന്നോട്ടെ...............”
“അയ്യോ വേണ്ട ആരെങ്കിലും കണ്ടാല്‍ അത് ....വേണ്ട ഉണ്ണിയേട്ടാ ,,,,,,,”
“ഞാന്‍ വരും എനിക്കൊരുപാട് സംസാരിക്കാനുണ്ട് ......” ഉണ്ണി ബൈക്കില്‍ അവിടെനിന്നും പോയി .
അന്നുരാത്രി അവര്‍ തമ്മില്‍ ഒരുമിച്ചു.പിറ്റേന്ന് രാവിലെ ഉണ്ണി എല്ലാവരോടും യാത്രപറഞ്ഞു മംഗലാപുരത്തേക്കു പോയി .മാസങ്ങള്‍ കൊഴിഞ്ഞു പോയി .
ശ്രീ ഉണ്ണിക്ക് കത്തുകള്‍എഴുതുമായിരുന്നു .കുറച്ചു മാസം ഉണ്ണിക്ക് കത്തുകള്‍ കിട്ടാതെ ആയി .ഒരു ദിവസം കതകു തുറന്നപ്പോള്‍ ശ്രീകുട്ടി മുറിയുടെ മുന്നില്‍ നില്‍ക്കുന്നു.
“മോളെ നീ എന്താ ഇവിടെ ..............വാ അകതുകയറു നിന്‍റെ കത്തുകിട്ടാതെ ഞാന്‍ എത്ര വിഷമിച്ചു അങ്ങോട്ട്‌ വരാനിരിക്കുകയായിരുന്നു...........”
ശ്രീ ഉണ്ണിയെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.
”ഉണ്ണിയേട്ടാ എന്‍റെ അമ്മമ്മ മരിച്ചു ഞാന്‍ അഞ്ചു മാസം ഗര്‍ഭിണിയാണ് കഴിഞ്ഞമാസം ഞാന്‍ അമ്മമ്മയോടു ഈ കാര്യം പറഞ്ഞു
കഴിഞ്ഞ ആഴ്ച അമ്മമ്മ മരിച്ചു.ഞാന്‍ കാരണം വിഷമിച്ചാണ് മരിച്ചത് ശവം പോതുശിമാശാനനത്തില്‍ വച്ചു.യെനിക്കെവിടെപ്പോകാനും സ്ഥലമില്ല അതാ ആരോടും പറയാതെ
ഞാന്‍ വന്നത് “ശ്രീ ഏങ്ങലടിച്ചു കരഞ്ഞു.
“കരയാതെ ഞാനില്ലേ നിനക്ക്,എന്നിട്ടെന്താ എന്നെ ആരും അറിച്ചില്ല........മോള് വിഷമിക്കാതെ നമുക്കെല്ലാം ശരിയാക്കാം ഒന്നുരണ്ടു മാസം നമുക്കിവിടെ കഴിയാം അതുകഴിഞ്ഞ്
ജോലിക്ക് ജോയിന്‍ ചെയ്യാം”
ഉണ്ണികൃഷ്ണന്‍ പുറത്തുപോയി സാധനങ്ങള്‍ വാങ്ങി കൊണ്ടു വന്നു .ഓഫീസില്‍ പോകുമ്പോള്‍ താഴത്തെ കടയിലുള്ള ഇക്കയെ ഏല്പ്പിച്ചിട്ട് പോകും ശ്രീയെ
ചെക്കപ്പിന് കൊണ്ടുപോകും ട്രെയിനിംഗ് അവസാനിക്കാന്‍ ഒരാഴ്ചയേ  ബാക്കിയുള്ളൂ.ഉണ്ണികൃഷ്ണന്‍ വളരെ ടെന്‍ഷനില്‍ ആയിരുന്നു .ഇതൊക്കെ വീട്ടില്‍ അറിയുമ്പോള്‍
എന്തായിരിക്കും അവസ്ഥ.ഉണ്ണിക്ക് ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നുപിന്നീട്.തനിക്ക് താഴെയുള്ള അനിയത്തിയുടെ ഭാവി.ഈശ്വരാ .........
അടുത്ത ദിവസം രാത്രി ഉണ്ണിക്ക് ഒരു കാള്‍ വന്നു നാട്ടില്‍ നിന്നും അച്ഛനായിരുന്നു എത്രയും പെട്ടെന്ന് അവിടെ നിന്നും വരിക ബാക്കി എല്ലാം ഇവിടെ വന്നിട്ട് പറയാം “
ഫോണ്‍ കട്ടായി ,ഉണ്ണി ആകെ പരിഭ്രമത്തിലായി.
“ഉണ്ണിയേട്ടന്‍ വിഷമിക്കാതിരിക്കു ഒരു കുഴപ്പവും കാണില്ല പോയിട്ടു നാളെ വൈകുന്നേരം തന്നെ ഇങ്ങോട്ട് വന്നാ മതി .താഴത്തെ ഇക്കയോട് പറഞ്ഞാല്‍ മതി എന്തെങ്കിലും
ആവശ്യം വന്നാല്‍ വിളിക്കാം “
“മോളെ നിന്നെ ഇവിടെ തനിച്ചാക്കി ഞാന്‍ എങ്ങനെ പോകും,അഥവാ ഞാന്‍ പോയില്ലെങ്കില്‍ എന്താ കാര്യം എന്നുപോലും അച്ഛന്‍ പറഞ്ഞില്ല ഇനി അമ്മക്ക് വല്ലതും ........”
“വെറുതെ അരുതാത്തതൊന്നും ചിന്തിക്കണ്ട.ഒരു ദിവസമല്ലേ ഞാന്‍ ഇവിടെ നിന്നോളാം...................”അന്ന് രാത്രി ഉണ്ണിക്കൃഷ്ണന്‍ മംഗലാപുരത്തുനിന്നും വണ്ടി കയറി .
പിന്നിട് അവിടെ സംഭവിച്ചതെല്ലാം ഉണ്ണി സ്വപ്നത്തില്‍ പോലും ചിന്ധിക്കാത്തതായിരുന്നു.അച്ഛന്‍റെ പെങ്ങളുടെ മോളുടെ കല്യാണം ആയിരുന്നു ചെറുക്കന്‍ തലേന്ന് രാത്രി നാടുവിട്ടു
കല്യാണം മുടങ്ങി അച്ഛന്‍ ബന്തുക്കളുടെ മുന്നില്‍ വാക്ക് കൊടുത്തു ഉണ്ണി കഴിക്കും ഈ കുട്ടിയെ എന്ന് അങ്ങനെ ആ വാക്കിന്റെ ഉറപ്പില്‍ അവിടെ വീണ്ടും കല്യാണം ഒരുങ്ങി
ഉണ്ണി അച്ഛനോട് പറഞ്ഞു “അച്ചനെന്താ ഈ പറയുന്നേ എനിക്ക് പറ്റില്ലച്ചാ,,,,,,,അച്ഛന്‍ എന്നെ മനസ്സിലാക്കണം എനിക്കു............”
“നിര്‍ത്തു സമ്മതമല്ല എന്നാണെങ്കില്‍ ഞാന്‍ ഇന്ന് മുഹൂര്‍ത്തത്തിനുമുന്‍പ് മരിക്കും നിനക്കെന്തു വേണമെങ്കിലും തിരുമാനിക്കം എനിക്കെന്റെ അഭിമാനമാണ് വലുത്”
ഉണ്ണി തളര്‍ന്നിരുന്നു.ഒരുവശത്ത് ജനിക്കന്പോകുന്ന കുഞ്ഞും വാടിതളര്‍ന്ന ശ്രീകുട്ടിയുടെ മുകവും മറുവശത്ത് അച്ഛന്‍റെ ചിതയും അമ്മയുടെ കണ്ണീരും.
ഒടുവില്‍ എല്ലാവരുടെയും നിര്‍ബന്ധത്തിനു ഉണ്ണി വഴങ്ങി .മായയുടെ കഴുത്തില്‍ താലി ചാര്‍ത്തി .
പിന്നീടുള്ള ദിവസങ്ങളില്‍ ഉണ്ണി മദ്യത്തിന് അടിമപ്പെട്ടു തന്‍റെ വരവും കാത്തു ഉറക്കമില്ലാതെ നിറവയറുമായി ഇരിക്കുന്ന ശ്രീയുടെ മുഖം
ഉണ്ണിയേ ആഴത്തില്‍ വേദനിപ്പിച്ചു .അങ്ങനെ അടുത്ത മാസം ഉണ്ണി മംഗലാപുരത്തേക്ക് പോയി .പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല.താഴത്തെ പലചരക്ക് കടയില്‍ ഉണ്ണി പോയി
അവിടുത്തെ കടക്കാരന്‍ ഉണ്ണിക്ക് ഒരു ബാഗും ഒരു കത്തും കൊടുത്തിട്ട് പറഞ്ഞു “ഇവിടുത്തെ ഇക്ക തരാന്‍ പറഞ്ഞു.”
ഉണ്ണി വിറയ്ക്കുന്ന കയ്കള്‍ കൊണ്ടു കത്ത് വായിക്കാന്‍ തുടങ്ങി .................
“ഉണ്ണിയേട്ടാ ................എന്തുപറ്റി ഞാന്‍ കുറേ ദിവസങ്ങള്‍ ഉണ്ണിയേട്ടന്റെ വരവും കാത്തിരുന്നു കഴിഞ്ഞ ആഴ്ച റൂമിന്‍റെ ഓണര്‍ ഇറക്കി വിട്ടു യെനിക്കെവിടെ പോകണമെന്നറിയാതെ നില്‍ക്കുമ്പോളാണ്
ഇവിടെ പൂവ് വില്‍ക്കാന്‍ വരുന്ന ചേച്ചിയെ കണ്ടത് അവര്‍ എന്നെ കൂടെ കൊണ്ടുപോകാമെന്നു പറഞ്ഞു.ഉണ്നിയെട്ടന്‍ വാങ്ങി തന്ന ചുവന്ന സാരിയും കമ്പിളിയും ഞാന്‍ എടുത്തു ബാക്കി
ഇവിടെ ഏല്‍പ്പിക്കുന്നു.പിന്നെ ഇക്ക ഉണ്നിയേട്ടന്റെ വീട്ടില്‍ വിളിച്ചിരുന്നു കല്യാണം കഴ്ഞ്ഞെന്നു പറഞ്ഞു.........സത്യമായാലും കള്ളമായാലും എനിക്കെന്റെ ഉണ്നിയെട്ടനെ അറിയാം
എന്നോടുള്ള സ്നേഹത്തെ കുറിച്ചറിയാം............നമ്മുടെ കുഞ്ഞിനെ ഉണ്ണിയേട്ടന്‍റെ കയികളില്‍ യെല്പ്പിക്കുന്നവരെ ഞാന്‍ കാത്തിരിക്കും സ്നേഹപൂര്‍വ്വം ശ്രീ ...”
ഉണ്ണികൃഷ്ണന്‍ ഒരുകുഞ്ഞിനെ പോലെ തെങ്ങി കരഞ്ഞു.തന്‍ എന്ത് മണ്ടത്തരമാണ് കാണിച്ചത്‌ കല്യാണത്തിന്റെ അടുത്ത ദിവസം തന്നെ ഇവിടെ വരേണ്ടിയിരുന്നു.
അയാള്‍ അവിടെയൊക്കെ ശ്രീ യെ അന്വേഷിച്ചു എവിടെയും കണ്ടില്ല.........................................................................
“എന്നോട് ക്ഷമിക്കൂ മോളെ നിന്നെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല എന്നെ ശപിക്കരുത്...............”
“എന്താ ഉണ്ണിയേട്ടാ .....എന്താ പറഞ്ഞെ ?”................മായ ഉറക്കത്തില്‍ നിന്നും എണീറ്റ് ചോദിച്ചു.
തുടരും ............................

പുനര്‍ജനി 6


ദിവസങ്ങള്‍ കടന്നുപോയ പരീക്ഷയുടെ റിസള്‍ട്ട്‌ വരുന്ന ദിവസം ശ്രീകുട്ടിയും,പൊന്നുവും അതിരാവിലെ അമ്പലത്തില്‍ പൊയി തൊഴുതു.
“ശ്രീ യെനിക്കുനല്ല ഭയമുണ്ട്,മാര്‍ക്ക്‌ കുറഞ്ഞാ പിന്നെ ഏട്ടന്‍റെ മുഖത്തു നോക്കാന്‍ പറ്റില്ല.എന്തായാലും പത്രം എത്തിക്കാണും നമുക്കൊരുമിച്ചു റിസള്‍ട്ട്‌ നോക്കാം “
ശ്രീകുട്ടി പൊന്നുവിന്റെ വീടിന്‍റെ സിറ്റൗട്ടില്‍ നിന്നു.
”അല്ല ,മോളെന്താ പുറത്തുനില്ല്‍ക്കുന്നെ?അകത്തു വാ ചായകുടിക്കാം”
“വേണ്ടമ്മേ ഞാന്‍ റിസള്‍ട്ട്‌ നോക്കാന്‍ വന്നതാണ്‌ .ഇവിടെ നിന്നോളാം”
“ഒന്നു വന്നെ ...........” പോന്നു ശ്രീ യുടെ കൈ പിടിച്ചു അകത്തേക്ക് കയറ്റി .അന്നെരെം ഉണ്ണികൃഷ്ണന്‍ സോഫയില്‍ കിടക്കുകയായിരുന്നു ശ്രീയെ കണ്ടപ്പോള്‍ ചാടി എണീറ്റു.
“ജയിക്കോ രണ്ടാളും ?അതോ ..............” ഉണ്ണി ചിരിച്ചുകൊണ്ട് ചോദിച്ചു .
“ഒന്നുമിണ്ടാണ്ടിരിക്കുന്നുണ്ടോ എട്ടാ,നിങ്ങള്‍ക്കൊക്കെ തമാശ ഞങ്ങളുടെ നെഞ്ച് പിടക്കുന്നതോന്നും ആര്‍ക്കും അറിയണ്ടല്ലോ ...........” പൊന്നു അടുക്കളയിലേക്കു നടന്നു .
“ശ്രീ , ഞാന്‍ ഒരുകാര്യം പറയട്ടെ ?” ഉണ്ണികൃഷ്ണന്‍ പതുക്കെ ശ്രീയോട് പറഞ്ഞു
 “ഐ ലവ് യു ...”
“ഈശ്വരാ! ആരെങ്കിലും കേള്‍ക്കും ഞാന്‍ പോകുന്നു ഈ ഉണ്ണിയേട്ടന് വേറൊന്നും പണിയില്ലേ .............”
“സത്യം പറഞ്ഞാ നിന്നെക്കുറിച്ച് മാത്രം ആലോചിച്ചു സമയം കളയുന്നു,എന്നെ ഇഷ്ടമാണെന്ന് പറയുന്നതുവരെ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരിക്കും എനിക്ക് “
“പൊന്നു വരുന്നു മിണ്ടാതിരിക്കു ....”
“ശ്രീ,ദാ ചായ ...ഞാന്‍ ഉണ്ടാക്കിയതാ കൊള്ളാമോ എന്ന് പറയണം “
“ഓ പിന്നെ നീ ഇപ്പോള്‍ പോയിട്ട് രണ്ടു മിനുട്ടുകൂടി ആയില്ലല്ലോ എന്തിനാ ഇങ്ങനെ ഗമ പറയുന്നെ ?” ഉണ്ണികൃഷ്ണന്‍ പോന്നുവിനെ കളിയാക്കി .
“അമ്മേ......അമ്മേ ........... ശോ ഒരാവശ്യത്തിന് വിളിച്ചാലും അമ്മവരില്ല ഏട്ടന്‍ പോയി അമ്മയോട് ചോദിക്ക് “
കുറച്ചു കഴിഞ്ഞപ്പോള്‍ പത്രം വന്നു ഉണ്ണി പത്രം എടുത്തു.
“ആ ഇനി പറ നമ്പര്‍ ആദ്യം പൊന്നു ........” പൊന്നു നമ്പര്‍ പറഞ്ഞുകൊടുത്തു .
”ഫസ്റ്റ് ക്ലാസ്സ്‌ ഉണ്ട് ,രക്ഷപ്പെട്ടല്ലോ ..............”പൊന്നു സന്തോഷം കൊണ്ട് തുള്ളിച്ചാടി .
ശ്രീ നമ്പര്‍ പറഞ്ഞു .........
”ദൈവമേ ,എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല ...............” ഉണ്ണി തലയില്‍ കൈ വച്ചു പറഞ്ഞു
“എന്തു പറ്റി...............”ശ്രീ ആധിയോടെ ചോദിച്ചു .
“എട്ടാ പത്രം തന്നെ വെറുതെ അവളെ വിഷമിപ്പിക്കാതെ താ ......”
“പോടീ എന്തിനു വിഷമിക്കണം? distinction ഉണ്ട് .........ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല  ......”ഉണ്ണിയുടെ മനസ്സ് നിറയെ സന്തോഷമായിരുന്നു.
“ഞാന്‍ പ്രതീക്ഷിച്ചിരുന്നു ,കാരണം ശ്രീയാ ഞങ്ങളുടെ ക്ലാസ്സില്‍ ഫസ്റ്റ്”
ശ്രീകുട്ടിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു.അമ്മ ലഡ്ഡു വുമായി വന്നു.എല്ലാവരും ലഡു എടുത്തു.
ശ്രീ കുട്ടി എല്ലാവരോടും യാത്ര പറഞ്ഞു.അടുത്ത ദിവസം ശ്രീ അമ്പലത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ ഉണ്ണി മുന്നില്‍ വന്നു നിന്നു.
“എന്താ ഉണ്ണിയേട്ടാ വഴിമുടക്കി നിക്കുന്നെ ?ആരെങ്കിലും കണ്ടാല്‍ മോശമാ ..........”
“എനിക്ക് ഒരു മോശവുമില്ല,എന്‍റെ ഭാവി വധുവിനോടാ ഞാന്‍ സംസരിക്കുന്നെ.......എന്താ ശരിയല്ലേ ?”
“ആണോ?ഉറപ്പിച്ചോ ഞാനാണ്‌ ഭാര്യയെന്ന് ........”
“എസ് നൂറു ശതമാനം.......ഇനി ശ്രീ കൂടി ഒന്ന് ഉറപ്പിച്ചാല്‍ മതി പ്ലീസ് ...............”
“അതുപിന്നെ ..............എന്നെ പറ്റിക്കോ?നിങ്ങളൊക്കെ വലിയ പണക്കാരല്ലേ,അതുമാത്രമല്ല ഉണ്ണിയെട്ടന്റെ വീട്ടുകാര്‍ അവര്‍ക്ക് സമ്മതമാകുമോ അവസാനം ഞാന്‍ ഒറ്റക്കാകുമോ ?”
“പെണ്ണെ ,ഒന്ന് നിര്‍ത്തിക്കെ നിന്റെ സംശയം ഇത്രയൊന്നും കാടുകയറണ്ട.എനിക്കൊരു ജോലിശരിയകട്ടെ എന്നിട്ട് ഞാന്‍ അച്ഛനോട് നേരിട്ട് പറയും.പിന്നെ ,അച്ഛന്‍ ഒരട്ടാക്ക്
കഴിഞ്ഞ ആളാണ് പതുക്കെ സമാധാനത്തില്‍ പറഞ്ഞു സമ്മതിപ്പിക്കും.ഹോ അപ്പൊ ഇനി പറ എന്നോട് ....”
“എന്ത്?”
“ഒലക്ക..........ഐ ........” ഉണ്ണി ചെറിയ ചിരിയോടെ പറഞ്ഞു
“അതെ............ഐ ലവ് യു ..................” ശ്രീ കുട്ടി അവിടെ നിന്നും ഓടി മറഞ്ഞു.
ഉണ്ണികൃഷ്ണന് സ്വര്‍ഗം കിട്ടിയ സന്തോഷമായിരുന്നു.പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു.
പൊന്നു വാണ് ശ്രീ കുട്ടിയോട് പറഞ്ഞത് ഉണ്ണികൃഷ്ണന് ബാങ്കില്‍ ഫിനാന്‍സ് ഓഫീസേറു ടെ ജോലി കിട്ടി ട്രെയിനിങ്ങിനു മംഗലാപുരത്ത് അടുത്ത ദിവസം പോണം എന്ന് .
അന്ന് വൈകുന്നേരം ഉണ്ണി കൃഷ്ണന്‍ ശ്രീയെ കണ്ടു
.”എനിക്ക് നിന്നെ കാണാതിരിക്കാന്‍ പറ്റില്ല ,ഇനി അവിടെ ജോയിന്‍ ചെയ്താല്‍ ആറുമാസം കഴിഞ്ഞേ വരാന്‍ പറ്റുകയുള്ളൂ”
“എനിക്കും അങ്ങനെ തന്നെയാണ്, ഉണ്ണിയേട്ടന്‍  പോയി ജോലിയായി തിരിച്ചു വരിക എന്നാലല്ലേ നമ്മുടെ കല്യാണം അച്ഛനോടൊക്കെ പറയാന്‍ കഴിയു “
ശ്രീ കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു .
തുടരും .....................

Sunday, March 25, 2012

PART 5

അടുത്ത ദിവസം രാവിലെ ഉണ്ണി പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രീകുട്ടി സിറ്റൗട്ടില്‍ വന്നു .
"ഉണ്ണിയേട്ടാ പോന്നുനെ ഒന്നുവിളിക്കാമോ ഒരുകാര്യം ചോദിക്കാനാ "
"എന്തുകാര്യം ,ആദ്യം എന്നോട് പറ എന്നിട്ട് ഞാനവളോട് പറയാം,പോരെ?"
"അതുപിന്നെ ,അതു പോന്നുവിനോട് മാത്രം പറയനുള്ളതാണ് ഞാന്‍ പിന്നെ കണ്ടോളാം,പോട്ടെ "
"അയ്യടാ , അതുകൊള്ളാമല്ലോ എന്‍റെ സ്ഥാനത്ത്‌ അച്ഛനനെങ്കില്‍ ശ്രീകുട്ടി എല്ലാം പറഞ്ഞിട്ടേ പോകു  അച്ഛനെ വിളിക്കട്ടെ ?"
"അയ്യോ എന്തിനു ,ഉണ്ണിയേട്ടന് എന്നോട് എന്താ ഇത്ര വിരോധം, അമ്മമ്മ എന്നെ  അന്വേഷിക്കുന്നുണ്ടാകും  ഞാന്‍ പോട്ടെ ?"
"ഒന്നവിടെ നിന്നെ ,പിന്നെ പോന്നു ക്ലാസ്സിലെങ്ങനെയാണ് പഠിത്തമൊക്കെ എങ്ങനെ?വല്ല ചുറ്റിക്കളിയും ഉണ്ടോ ?"
"ആര്‍ക്കു?"
"അതെന്താ അങ്ങനെ ഒരു ചോദ്യം ,അപ്പോള്‍ എന്തോ ഉണ്ട് " ഉണ്ണികൃഷ്ണന്‍  ഗൌരവത്തോടെ ചോദിച്ചു .
"ഇല്ല ,പോന്നു നല്ലകുട്ടിയാണ് ,ക്ലാസ്സില്‍ മൂന്നാം സ്ഥാനമാണ് നന്നായി പഠിക്കും ,ഞാന്‍ പോകുന്നു ,പോന്നുവിനോട് പറഞ്ഞാമതി ഞാനിന്നു ക്ലാസ്സില്‍ വരുന്നില്ലെന്ന്.അതുപറയാനാണ് വന്നത്. ഞാന്‍ പോണു "
ശ്രീകുട്ടി വേഗത്തില്‍ അവിടെ നിന്നും ഇറങ്ങി.
ഉണ്ണി അവളുടെ മുഖ ഭാവങ്ങള്‍ ഓര്‍ത്തു ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പോന്നു സ്കൂളില്‍ പോകാന്‍ ഇറങ്ങി.അന്നേരം ഉണ്ണി പറഞ്ഞു
"പോന്നു  ശ്രീകുട്ടി നേരത്തെ വന്നിരുന്നു ,"
"എന്നിട്ടെന്താ എന്നെ വിളിക്കാഞ്ഞത്,ഏട്ടന്‍ ഒരു കുശുംബാനാണ്,ഏട്ടന്റെ കൂട്ടുകാരെ ഇവിടെ വരാന്‍ അച്ഛന്‍ സമ്മതിക്കതതുകൊണ്ട് ശ്രീക്കുട്ടി വന്നത് പറഞ്ഞില്ലല്ലേ ?"പോന്നു ചിണുങ്ങി.
"അതെ എന്താ നിന്നെ പേടിക്കണോ ? അവള്‍ ഇന്ന് ക്ലാസ്സില്‍ വരുന്നില്ലെന്നും പറഞ്ഞു പോയി ,കാരണം ചോദിച്ചപ്പോള്‍ പറഞ്ഞില്ല ."
"അവളുടെ അച്ഛനും അമ്മയും മരിച്ച ദിവസമാണ് ഇന്ന് അതാ പറയഞ്ഞേ. അമ്മെ ഞാന്‍ ഇറങ്ങുന്നു "
പോന്നു സ്കൂളിലേക്ക് പോയി .
"ശോ ,എനിക്ക് വയ്യ ഇന്നലെ ഓരോമാണ്ടാതരം ചോദിച്ചു ആ കുട്ടിയെ വേദനിപ്പിച്ചു ,ഇന്ന് വേണ്ടാത്തതൊക്കെ ചോദിച്ചു വീണ്ടും വിഷമിപ്പിച്ചു ,കഷ്ടം തന്നെ !'

ഉണ്ണി ടെറസില്‍ ഇരുന്നു ശ്രീക്കുട്ടിയുടെ വീട്ടിലേക്കു നോക്കിക്കൊണ്ടിരുന്നു ,ശ്രീക്കുട്ടി മഞ്ഞ യില്‍ ചുവപ്പ് പുള്ളിയുള്ള പാവാടയും ബ്ലൌസും  ഇട്ടു അമ്പലത്തിലേക്കുള്ള വഴിയിലോട്ടിറങ്ങി .അന്നെരെം ഉണ്ണി വേഗം ഒരു ഷര്‍ട്ടിട്ട് അമ്പലത്തിലേക്ക് പോയി .അമ്പലത്തില്‍ തൊഴുതു നിന്ന ശ്രീകുട്ടിയുടെ പിറകില്‍ പോയി നിന്ന് പതുക്കെ ഉണ്ണി പറഞ്ഞു
"സോറി മോളെ,     ഞാന്‍ വെറുതെ താമാശക്ക് ഓരോന്ന് രാവിലെ പറഞ്ഞതാണ്‌ ,എന്നോട് ദേഷ്യം തോന്നരുത് "
ശ്രീക്കുട്ടി തിരിഞ്ഞു നോക്കി അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുംബുന്നുണ്ടായിരുന്നു.പ്രസാദം വാങ്ങി അവിടെ നിന്നും ഇറങ്ങി.ഉണ്ണികൃഷ്ണന്‍ ശ്രീകുട്ടിയെ കാത്തു അമ്പലത്തിന്‍റെ മുന്നില്‍ നിന്നു, ശ്രീകുട്ടി  ഉണ്ണികൃഷ്ണന്‍റെ അടുത്തെത്തി
"എന്തേ ഇന്ന് രാവിലെ തന്നെ അമ്പലത്തില്‍ ,എന്തിനാ എന്നോട് ക്ഷമ ചോദിച്ചേ ? ഇത് തന്നെയാണോ ജോലി"
"എന്ത് ജോലി "
"അല്ല ഈ അമ്പലത്തില്‍ വരുന്ന പെണ്‍കുട്ടികളോട് സോറി  പറയുന്നത്."
"ഞാന്‍ സോറി  പറഞ്ഞപ്പോള്‍ എന്തിനാ കണ്ണു നിറഞ്ഞേ ?അതുപറ "
ശ്രീകുട്ടി ഉണ്ണിയെ നോക്കി ഒന്ന് ചിരിച്ചു.
"ഞാന്‍ കണ്ണുനിറഞ്ഞു ഭഗവാനെ നോക്കികൊണ്ടിരിക്കുംപോളാണല്ലോ എന്‍റെ പിറകില്‍ വന്നു എന്തോ ഒന്ന് വിളിച്ചത് അതുകേട്ട് ഞാന്‍ നോക്കിയതാ "
"അതുപിന്നെ .......................സ്നേഹം കൊണ്ട് മോളെ എന്ന് വിളിച്ചതല്ലേ ,എന്തേ ഇഷ്ടമായില്ലെങ്കില്‍ തിരിച്ചെടുക്കാം ."
"വേണ്ട,തിരിച്ചെടുക്കേണ്ട ഞാന്‍ പോന്നുനോട് പറഞ്ഞേക്കാം ഏട്ടന്‍ എന്നെ മോളെ എന്ന് വിളിചെന്ന്"
"അയ്യോ വേണ്ട എങ്കില്‍ പിന്നെ അച്ഛനോടവള്‍ പറഞ്ഞു എല്ലാം ശരിയാക്കും."
"ശരിയാക്കട്ടെ,ശരിയാക്കണം ,ഞാന്‍  പോകുന്നു " ശ്രീകുട്ടി പതുക്കെ നടക്കാന്‍ തുടങ്ങി ഉണ്ണി അവളുടെ പിറകെ നടന്നുകൊണ്ട് പറഞ്ഞു .
"ശ്രീക്കുട്ടി ,ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ ?ചോദ്യം ഇഷ്ടമായില്ലെങ്കില്‍ ഞാന്‍ തിരിചെടുത്തോളം "
"ചോദിക്ക് എനിക്കറിയമെങ്കില്‍ പറയാം "
"ചോധിച്ചതിനുശേഷം എന്നോട് ദേഷ്യം തോന്നില്ലല്ലോ ?അല്ലെ ?"
"ആദ്യം ചോദിക്ക് ."
"എനിക്ക് ശ്രീക്കുട്ടിയെ ഇഷ്ടമാണ്,എനിക്ക് ശ്രീക്കുട്ടിയെ കല്യാണം കഴിക്കണമേന്നുണ്ട് ,ഉത്തരം എന്തുതന്നെ ആയാലും പറയണം "
"ഇന്നത്തെ ദിവസം ഉണ്ണിഏട്ടന്റെ  ചോദ്യം എന്തായാലും എനിക്കിഷ്ടപ്പെട്ടു .ഈ ദിവസം  എന്നെ സംബന്ധിച്ച് ഞാന്‍ ഈ ഭൂമിയില്‍ ശൂന്യമായ ദിവസമാണ്.അറിയാമോ പെറ്റ അമ്മയും ,അച്ഛനും എന്നെ ഇവിടെ തനിച്ചാക്കി പോയിട്ട് 5 വര്ഷം തികയുന്നു .അവരെന്നെ ഒരുപാടു സ്നേഹിച്ചു .അതുകൊണ്ട് ഞാന്‍ ഇവിടെ തനിച്ചായി.അവര്‍ അപകടത്തില്‍ മരിച്ചതൊന്നുമല്ല ,കടം വന്നു ആത്മഹത്യാ ചെയ്തതാണ്,എന്നെ കൊല്ലാന്‍ മനസ്സുവന്നില്ല അതുകൊണ്ട് ഞാന്‍ ഇവിടം ബാക്കിയായി ,ഉണ്ണിയെ ട്ടന്‍ പഠിച്ചു നല്ല ജോലിയൊക്കെ ആയി നല്ല കുടുംബമോക്കെ ഉള്ള വീട്ടില്‍ നിന്ന് കല്യാണം കഴിക്കു.ഞാന്‍ ഉണ്ണിയെ ട്ടന് ഒരിക്കലും മാച്ച് ആകില്ല.ഒന്നുമില്ലെങ്കിലും ഉണ്ണിയെ ട്ടന്‍റെ അച്ഛനെയും അമ്മയെയും ഓര്‍ക്കണ്ടേ?"
"ശ്രീ യെന്നോടങ്ങനെ പറയരുത് എനിക്ക് ശ്രീകുട്ടിയെ പിരിയാന്‍ കഴിയില്ല അത്രക്കും മനസ്സില്‍ ഇഷ്ടമുള്ളതുകൊണ്ടാണ് പറയുന്നത് ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാം.ജോലിയൊക്കെ ആയിട്ട് ഞാന്‍ വരും അന്നേരം ഇഷ്ടമല്ലെന്ന് പറയാരുത് പറഞ്ഞാല്‍ ഞാന്‍ ഈ ജീവിതത്തില്‍ ഒരു ഭ്രാന്തനെ പോലെ ആകും " ഉണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞു ,
"അയ്യേ വലിയ ആളായിട്ട് കരയുന്നു,നാണക്കേടാണ് കണക്കുമാഷേ .....ഞാന്‍ ആലോചിക്കട്ടെ  വിശ്വസ്തനാണോ എന്നറിയണമല്ലോ?"
തല്ക്കാലം വീട്ടില്‍ പോകാം പബ്ലിക്‌ എക്സാം മറ്റന്നാള്‍ ആണ് .പഠിക്കാനുണ്ട് .
ശ്രീകുട്ടി പോകുന്നതും നോക്കി ഉണ്ണി അവിടെ നിന്നു.

തുടരും .......................

Thursday, January 6, 2011

പുനര്‍ജനി 4

ഉണ്ണികൃഷ്ണന് പതിയെ പതിയെ ശ്രീകുട്ടിയോടു യെന്തന്നില്ലാത്ത സ്നേഹം തോന്നിത്തുടങ്ങി ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും അവളെകുറിച്ചായിരുന്നു  ചിന്ത .ഇനി കാണുമ്പോള്‍ തന്റെ മനസ്സിലുള്ള സ്നേഹം ശ്രീകുട്ടിയോടു പറയണമെന്ന് അയാള്‍ നിശ്ചായിച്ചു.അമ്പലത്തില്‍ വൈകുന്നേരം പോയി .എന്നാല്‍ ശ്രീകുട്ടിയെ അവിടെ കണ്ടില്ല ശ്യാമ ഉണ്ടായിരുന്നു .
"ശ്യാമേ ശ്രീകുട്ടി വന്നില്ലേ?"
"ഇല്ല അവള്‍ക്കു സുഖമില്ല"
"അയ്യോ എന്തുപറ്റി?"
"അതുപിന്നെ വയ്യ അത്രതന്നെ.ഇനി ചിലപ്പോള്‍ രണ്ടുമുന്നു ദിവസം കഴിഞ്ഞേ വരൂ ,എന്താ മാഷെ ശ്രീകുട്ടിയോടെന്ത ഇത്ര സ്നേഹം ?"
"അതുപിന്നെ കാണാത്തതുകൊണ്ട് ചോദി ചെന്നേയുള്ളൂ "
"ഞാന്‍ അന്വേഷിച്ചതായി പറയണം "
"മാഷെ എനിക്ക് മനസ്സിലാകുന്നുണ്ട് വേണ്ടാട്ടോ "
ഒരു കള്ളചിരിയുമായി ശ്യാമ പോയി..
ഉണ്ണികൃഷ്ണന്‍ ശ്രീകുട്ടിയുടെ വീട്ടിലേക്കും നോക്കി ടെറസില്‍ നിന്നു എന്നാല്‍ വിളക്ക് കത്തിച്ചതു അമ്മുമ്മയയിരുന്നു .അടുത്ത ദിവസം ശ്രീകുട്ടി കോളേജില്‍ പോകാന്‍ ഇറങ്ങിയതിനു  പിന്നാലെ ഉണ്കൃഷ്ണനും ഇറങ്ങി എന്നാല്‍ അവളുടെ കൂടെ അനിയത്തിയും ഉണ്ടായിരുന്നു.അയാള്‍ വേഗത്തില്‍ ബയിക്കുമായി പോയി .രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ശ്രീകുട്ടി അമ്പലത്തില്‍ വന്നു .ഉണ്ണികൃഷ്ണന്‍ ശ്രീകുട്ടിയെ അടുത്തേക്ക് വിളിച്ചു.
"എന്താ ഉണ്ണിയേട്ടാ യെന്നും ഇവിടെ ഇരിപ്പാണോ?വല്ല പ്രധിഷ്ഠ ആകുവാനും താല്പര്യമുണ്ടോ? "
ഉണ്ണികൃഷ്ണന്‍ ചിരിച്ചു .
"എന്തേ കുറച്ചുദിവസമായി കണ്ടില്ലല്ലോ?എന്തുപറ്റി ?"
"അതേയ് എനിക്ക് വയ്യായിരുന്നു "
"യെന്ത അസുഖം ശ്യമ യോട് ചോദിച്ച പ്പോള്‍  ഒന്നും പറഞ്ഞില്ല "
"അത് പിന്നെ ... പെണ്‍കുട്ടികള്‍ക്ക് അങ്ങനെ എല്ലാദിവസവും അമ്പലത്തില്‍ വരാന്‍  പറ്റില്ല "
"അതെന്താ ?"
"ഈ മാഷിനെന്താ വിവരമില്ലേ ഞാന്‍ പോണു എന്താ വിളിച്ചത് ?"
"അത് എനിക്കൊരു കാര്യം പറയണമായിരുന്നു ."
"പറഞ്ഞോളു "
"എനിക്ക് ............"
അപ്പോഴേക്കും ശ്യാമ ഓടിവന്ന് പറഞ്ഞു
" ശ്രീകുട്ടിക്ക് മനസ്സിലായില്ലേ മാഷിന് തന്നോട് പ്രേമമാണ് "
ശ്രീകുട്ടിയുടെ മുഖം ചുവന്നു അവള്‍ ഉണ്ണികൃഷ്ണനെ ഒരു വല്ലാത്ത നോട്ടം നോക്കി തിരിഞ്ഞു നടന്നു.
ഉണ്ണികൃഷ്ണന്‍ അവള്‍ പോകുന്നതും നോക്കി അനങ്ങാതെ ഇരുന്നു .

Thursday, December 23, 2010

പുനര്‍ജനി part 3

ഉണ്ണികൃഷ്ണന് അന്ന് 25 വയസ്സായിരുന്നു.റിട്ടയേര്‍ഡ്‌ എസ് പി യുടെ മകന്‍ അച്ഛനെ വലിയ ഭയ ഭക്തി ബഹുമാനമാണ് വീട്ടിലെ എല്ലാവര്‍ക്കും അതുകൊണ്ട് തന്നെ അച്ഛന്‍ പറയുന്നതിനപ്പുറത്ത് ആ വലിയ തറവാട്ടില്‍ നടക്കാറുമില്ല പി എസ് ഇ എക്സാം ആയിരുന്നു ഉണ്ണികൃഷ്ണന്റെ പ്രധാന ജോലി അതിനിടയില്‍ അടുത്തുള്ള പ്രയിവറ്റ് കോളേജില്‍ കണക്ക് പഠിപ്പിക്കും അങ്ങനെ ഇരിക്കുമ്പോളാണ് ഉണ്ണികൃഷ്ണന്റെ സഹോദരി അച്ഛനോട് പറഞ്ഞു


“അച്ഛാ എന്റെ കൂടെ പഠിക്കുന്ന ശ്രീകുട്ടിക്കും അവളുടെ മുത്തശ്ശിക്കും ഇവിടെ അടുത്തെവിടെയെങ്കിലും വാടകൈക്ക് വീടുണ്ടോ എന്ന് ചോദിച്ചിരുന്നു ഞാന്‍ നമ്മുടെ കിഴക്കെതിലുള്ള വീട് ഒഴിഞ്ഞിട്ടാനുള്ളതെന്നും അച്ഛനോട് ചോദിച്ചിട്ട് പറയാമെന്നും പറഞ്ഞു”

“നീ പഠിക്കാനാണോ പോകുന്നത് അതോ വീട് ബ്രോക്കര്‍ പണി ചെയ്യാനാണോ “

അച്ഛന്‍റെ മറുപടി കേട്ട ഉണ്ണികൃഷ്ണനു ചിരിവന്നു.
പൊന്നു തലതാഴ്ത്തി അകത്തോട്ടു നടന്നു.അമ്മ വന്നു കൃഷ്ണന്‍ നായരുടെ അടുത്തിരുന്നു പറഞ്ഞു

“അല്ലാ,ആ വീട് പൊടിയും മറ്റും ആയി നശിക്കുന്നതിനെക്കാള്‍ നല്ലത് ആര്‍ക്കെങ്കിലും വാടകയിക്ക് കൊടുക്കുന്നതല്ലേ “

“പൊന്നു ഇവിടെ വരൂ”

പൊന്നു ഓടി വന്നു


 “എന്താ അച്ഛാ “

“നീ പറഞ്ഞ കുട്ടിയുടെ അമ്മയും അച്ഛനും എവിടെ?”

അച്ഛന്‍ പോലീസ് മുറയില്‍ ചോദ്യം ചെയ്യല്‍ തുടങ്ങി


“അവളുടെ അച്ഛനും അമ്മയും ഒരു വാഹനാപകടത്തില്‍ മരിച്ചു ഇപ്പോള്‍ ആകെയുള്ളത് മുത്തശ്ശി മാത്രമാണ് എന്നാണ് പറഞ്ഞത്”

“ഓ ശരി നീ അവരോടു പറയുക അടുത്ത മാസം അതായതു ഇനി നാലുദിവസം കഴിഞ്ഞു താമസം തുടങ്ങാന്‍ വരാന്‍ പറയുക പിന്നെ കൂട്ടുകാരിയാണ്‌ കൂടെ പഠിക്കുന്നതാണെന്നും പറഞ്ഞു ഇടക്കിടെയുള്ള സന്തര്‍ശനം ഒന്നും വേണ്ട നിന്റെ സംശയം തീര്‍ക്കാന്‍ ഉണ്ണിയുണ്ട് കേട്ടല്ലോ”

“ശരി അച്ഛാ അപ്പോള്‍ ഞാന്‍ നാളെ തന്നെ പറയാം”

പൊന്നു സന്തോഷം കൊണ്ട് ഓടി ചാടി അകത്തോട്ടു പോയി.
ഉണ്ണികൃഷ്ണന്‍ പി എസ് ഇ ടെസ്റ്റിന് പോകാന്‍ ഒരുങ്ങി നില്‍ക്കുമ്പോളാണ് കിഴക്കേ വീടിന്റെ മുന്‍പില്‍ ഒരു ടെമ്പോ വാന്‍ വന്നു നിന്നു അതില്‍ നിന്നും ഒന്നുരണ്ടുപേര്‍ സാധനങ്ങള്‍ ഇറക്കി.ഉണ്ണികൃഷ്ണന്റെ വീടിന്റെ മുന്നിലാണ് വടകൈക്കുള്ള വീടുള്ളത് അച്ഛനും വീടിന്റെ വരാന്തയില്‍ ഇരുന്നു അവരെ നോക്കി.ടെമ്പോ അവിടെ നിന്നും പോയി .കുറച്ചു കഴിഞ്ഞപ്പോള്‍ ഓട്ടോയില്‍ പൊന്നു പറഞ്ഞ അമ്മമ്മയും മകളും ഇറങ്ങി.വെള്ള നിറത്തിലുള്ള പട്ടുപവാടയിട്ട ഒരു സുന്ദരി പെണ്‍കുട്ടി..അവര്‍ വലിയവീട്ടിലേക്ക് കയറി അച്ഛനു നമസ്കാരം പറഞ്ഞു അച്ഛന്‍ സന്തോഷത്തോടെ ഇരിക്കാന്‍ പറഞ്ഞു.ഉണ്ണികൃഷ്ണന്‍ ഷൂ ഇട്ടു പുറത്തേക്കിറങ്ങി

“അച്ഛാ ഞാന്‍ പൊയിട്ടു വരാം.”
  
“എല്ലാം എടുത്തല്ലോ ശരി “

ഉണ്ണികൃഷ്ണന്‍ അവിടെ നിന്നും ബൈക്കില്‍ കയറി പോയി

.”അപ്പോള്‍ ഇന്ന് തന്നെ തമിസിക്കുന്നുണ്ടല്ലോ അല്ലെ ? ”

“ഉവ്വ് അഡ്വാന്‍സ് എത്രയെന്നു പറഞ്ഞില്ല അത് താരാനും കൂടിയാണ് വന്നത്”

“അതൊന്നും വേണ്ട നിങ്ങള്‍ അവിടെ വൃത്തിയാക്കി നന്നായി താമസിക്കുക പിന്നെ വേറെ എന്തെങ്കിലും അസൌകര്യമുണ്ടെങ്കില്‍ പറയുക.”

“ഓ  വളരെ ഉപകാരമുണ്ട്”

അകത്തുനിന്നും കൃഷ്ണന്‍ നായരുടെ ഭാര്യാ ചായയുമായി വന്നു ചായ മുത്തശ്ശിക്കും മകള്‍ക്കും കൊടുത്തു

“മോളുടെ പേരെന്താണ്” 

“ശ്രീലക്ഷ്മി’ അവള്‍  പുഞ്ചിരിയോടെ പറഞ്ഞു.


“പോന്നുന്റെ ക്ലാസ്സിലാണോ”


“അതെ ഞങ്ങള്‍ ഒരുമിച്ചാണിരിക്കുന്നത്’


“എങ്കില്‍ ഞങ്ങള്‍ ഇറങ്ങുന്നു യെല്ലമോന്നടുക്കി പെറുക്കി വൈക്കട്ടെ “


അവര്‍ രണ്ടുപേരും അവിടെ നിന്നും ഇറങ്ങി.


“നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടി എന്താ മുടിയാ അല്ലെ ഏട്ടാ ‘
ഞാന്‍ നോക്കിയില്ല മുടിയുണ്ടെങ്കില്‍ ആ കുട്ടി അത് നല്ലതുപോലെ സൂക്ഷിക്കുന്നുണ്ടാകും അല്ലതെ പൊന്നുവിനെ പോലെ യെന്നും ഷാമ്പുവും തേച്ചു നടക്കുന്നില്ല.നീ ഇനി അവളെയും ഇവളെയുമൊന്നും താരതമ്യം ചെയ്യാന്‍ നില്‍ക്കണ്ട അമിതമായ അടുപ്പവും വേണ്ടാ “


അവര്‍ ചായകപ്പുമായി അകത്തു കയറി.
വൈകുന്നേരം ഉണ്ണികൃഷ്ണന്‍ തന്റെ മുകളിലത്തെ ജനാല തുറന്നു വച്ചു അപോലാണ് കണ്ടത് ശ്രീകുട്ടി സന്ത്യാ ദീപവും വച്ച് നാമം ചൊല്ലുന്നു അടുത്ത് 


മുത്തശ്ശിയും ഇരിക്കുന്നു.


“പാവം ഇത്ര ചെറുപ്പത്തിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ടല്ലോ” ഉണ്ണികൃഷ്ണന് സങ്കടം വന്നു.മാസങ്ങള്‍ കടന്നു പോയി ഉണ്ണികൃഷ്ണന്‍ വീട്ടില്‍ ഇരിക്കാന്‍ മടിയുള്ളത് കൊണ്ട് രാവിലെയും വൈകുന്നേരങ്ങളിലും അമ്പലത്തിലോ കുളക്കടവിലോ പോയി ഇരിക്കും. ശ്രീകുട്ടിയും ശ്യാമ എന്ന കുട്ടിയും യെന്നും ഒരുമിച്ചു അമ്പലത്തില്‍ പോകും..ഉണ്ണികൃഷ്ണന് നടതുറക്കുമ്പോള്‍ ശ്രീകുട്ടിയുടെ പിറകിലായി ഉണ്ടാകും.ഒരു ദിവസം തൂണും ചരിയിരിക്കുന്ന ഉണ്നിക്രിഷ്ണനോട് ശ്യാമ ചോദിച്ചു


“എന്താ പോന്നുവിനെ ഞങ്ങള്‍ വിളിച്ചിട്ട് വരാത്തത് ചേട്ടന് നല്ല ഭക്തിയുണ്ടല്ലോ അനിയതിക്കില്ലേ?”


“അതുപിന്നെ അച്ഛന് ഇഷ്ട്ടമല്ല അവള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ പോകുന്നതാ അച്ചനിഷ്ടം”


“ഓക്കേ ഞങ്ങള്‍ പോകുന്നു “


“ശ്രീകുട്ടി..............” ഉണ്ണികൃഷ്ണന്‍ സ്നേഹത്തോടെ വിളിച്ചു.


“എന്താ’


“കുട്ടി ഒന്നുകൊണ്ടും സങ്കടപ്പെടരുത് “


“എന്തിനാണ് സങ്കടപെടുന്നത് ഞാന്‍ യെന്നും സന്തോഷവതിയാണ് എന്തേ ഞാന്‍ സങ്കടത്തിലാണെന്നു തോന്നിയോ “


ഉണ്ണി കൃഷ്ണന്‍ ആകെ ഒന്ന് പരുങ്ങി


“അതല്ല അച്ഛനും അമ്മയും ഇല്ലെന്നുകരുതി വിഷമിക്കരുത് ഞങ്ങളൊക്കെ ഉണ്ടല്ലോ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്”


“അവര്‍ മരിച്ചിട്ട് വര്ഷം നാലു കഴിഞ്ഞു അവരെ ഓര്‍ത്തു ഞാന്‍ സങ്കട പെടാറില്ല കാരണം അവരെങ്കിലും ഇവിടുന്നു രക്ഷപ്പെട്ടല്ലോ” സ്രീകുട്ടിയുടെ കണ്ണുകള്‍ ചെറുതായി നനഞ്ഞു.അവര്‍ അമ്പലത്തില്‍ നിന്നും ഇറങ്ങി.ഉണ്ണികൃഷ്ണന്‍ തലയില്‍ 
കൈ വച്ച് പറഞ്ഞു


‘ശേ  വേണ്ടായിരുന്നു തന്‍റെ ഓരോ വിഡ്ഢി ചോദ്യങ്ങള്‍”


അന്ന് രാത്രി ഉണ്ണികൃഷ്ണന്‍ ശ്രീകുട്ടിയെകുറിച്ചു  ചിന്തിച്ചു ഒരുപാടു സങ്കടം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു പാവം കുട്ടി