തിരക്കാര്‍ന്ന റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉണ്ണികൃഷ്ണനും മായയും പുറത്തിറങ്ങി റെയില്‍വേ കാന്‍റീനില നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് അവര്‍ ഓടോയുടെ അടുത്തേക്ക് നടന്നു.
"ചേട്ടാ കിംസ് ഹോസ്പിറ്റലിലേക്ക് ഒന്ന് പോണം "
"ശരി കയറു " ഡ്രൈവര്‍ മീറ്റ്ര്‍ ഓണാക്കി . ഓട്ടോ കിംസ് ഹോസ്പിറ്റ് ലിന്‍റെ മുന്നില്‍ നിര്‍ത്തി .ഉണ്ണികൃഷ്ണന്‍ പൈസ കൊടുത്തു .അവര്‍ ഇന്‍ഫര്‍മേഷന്‍ കൌണ്ടറിന്റെ അടുത്തുചെന്നു
."മേഡം ഞങ്ങള്‍ പലക്കാടുനിന്നാണ് ഡോക്ടര്‍ സ്വീറ്റി യെ ഒന്ന് കാണണം "
"മേഡം പത്തുമണിക്ക് വരും ടോക്കന്‍ എടുക്കുക"
ഉണ്ണികൃഷ്ണന്‍ ടോകെന്‍ എടുക്കാന്‍ പോയി.
"മായെ ഏഴാമത്തെ ടോക്കെനാണ് വരൂ നമുക്കവിടെ ഇരിക്കാം
"അവര്‍ സ്വീറ്റി ഡോക്ടറുടെ വൈടിംഗ് റൂമില്‍ ഇരുന്നു .യാത്ര ക്ഷീണം കരണ മായ ഉണ്ണികൃഷ്ണന്റെ മടിയില്‍ തലവച്ചു കിടന്നു .ഉണ്ണികൃഷ്ണന്‍ ചുമരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞുങ്ങളുടെ പടം നോക്കിയിരുന്നു .അല്പസമയം കഴിഞ്ഞപ്പോള്‍ നേഴ്സ് വന്നു പേരുകള്‍ വിളിച്ചു എല്ലാവരും എത്തിയിട്ടുണ്ടോ എന്നുറപ്പ് വരുത്തി .ഡോക്ടര്‍ സ്വീറ്റി എല്ലാവരുടെയും മുന്നില്‍ കൂടി കാബിനിലേക്ക് കയറി .എല്ലാവരും മായ ദീര്‍ഗനിസ്വാസം വിട്ടു മനസ്സില്‍ ഈശ്വരനെ പ്രാര്‍ത്ഥിച്ചു .ഒരാളെ നോക്കാന്‍ പത്തു മിനിട്ട് എടുത്തു നേഴ്സ് മായയുടെ പേര് വിളിച്ചു ഉണ്ണികൃഷ്ണനും മായയും അകത്തേക്ക് കടന്നു .
"നമസ്കാരം സര്‍ ഞങ്ങള്‍ പാലക്കാടു നിന്നാണ് വരുന്നത് ,ഡോക്ടര്‍ അനിതശര്‍മ പറഞ്ഞിട്ടാണ് "
"ഓ എസ് മായ അല്ലെ അനിത വിളിച്ചിരുന്നു .റിപ്പോര്‍ട്ട് ഒക്കെ എടുക്കു "
ഡോക്ടര്‍ റിപ്പോര്‍ട്ട് വിശദമായ് നോക്കി "
മായ ഒന്നകതോട്ടു വരൂ ചെറിയൊരു ചെക്കപ്പുണ്ട്"
മായയും ഡോക്റ്ററും തുണികൊണ്ട് മറച്ച റൂമിലേക്ക് കയറി കുറച്ചു കഴിഞ്ഞു പുറത്തു വന്നു .
"മിസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ അല്പം കോംപ്ലികെട്ടാണ്.പിന്നെ രണ്ടു മൂന്നു ദിവസം ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടതായി കാരണം കുറച്ചു ഡീറ്റ് യില്‍ ചെക്കപ്പ് വേണം നിങ്ങള്ക്ക് അറിയാമല്ലോ മറ്റെല്ലാ ചെക്കപ്പും കഴിഞ്ഞതുകൊണ്ട് ഇത് ലാസ്റ്റ് ചെക്കപ്പാണ് ഇതുകൂടി ഒന്ന് നമുക്ക് നോക്കാം"
മായയുടെ കണ്ണുകള്‍ നിറഞ്ഞു.
"വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല എന്ത് വന്നാലും നേരിടാനുള്ള പക്വത നമുക്കുണ്ടായിരിക്കണം .എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും .അപ്പോള്‍ അഡ്മിറ്റ് ആകാം അല്ലെ ഉണ്ണികൃഷ്ണന്‍ "
"ഓക്കേ മേഡം,"അഡ്മിറ്റ് കാര്‍ഡുമായി സിസ്റ്റര്‍ അവരെ റൂമിലേക്ക് കൊണ്ടുപോയി.
ഉണ്ണികൃഷ്ണന്‍ തളര്‍ച്ചയോടെ കട്ടിലില്‍ കിടന്നു .ജനലില്‍ കൂടി പുറത്തേക്കു നോക്കി മായ കരഞ്ഞു .
"മായേ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്.എല്ലാം വിധിയെന്ന് കരുതുക നല്ലത് മാത്രം ചിന്തിക്കുക അഥവാ ശരിയായില്ലെങ്കില്‍ ഞാന്‍ ഇല്ലേ നിന്റെ കൂടെ നമുക്ക് നമ്മള്‍ മാത്രം മതി എന്ന് കരുതണം "
ഉണ്ണികൃഷ്ണന്‍ മായയെ അയാളുടെ ശരിരത്തിലേക്ക് ചേര്‍ത്തുപിടിച്ചു മായ അയാളുടെ ചുമലില്‍ തല വച്ച് തേങ്ങി .അടുത്ത ദിവസം ഡോക്ടര്‍ വന്നു മായയെ ചെക്കപ്പിനായി കൊണ്ടുപോയി .സര്‍വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് മായ ഇറങ്ങി.രണ്ടു ദിവസം കഴിഞ്ഞു ഡോക്ടര്‍ ഉണ്ണികൃഷ്ണനെ മുറിയിലേക്ക് വിളിപ്പിച്ചു .മായ പുറത്തിരുന്നു
"ഇരിക്ക് ഉണ്ണികൃഷ്ണന്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു ക്ഷമയോടെ കേള്‍ക്കുക "
"എന്താ ഡോക്ടര്‍ കുഴപ്പം വല്ലതും ......."
"ഞാന്‍ പറഞ്ഞല്ലോ എന്തുവന്നാലും നമ്മള്‍ നേരിടുക അല്ലാതെ എന്ത് ചെയ്യും നിങ്ങളാണ് ഭാര്യക്ക് ധൈര്യം കൊടുക്കേണ്ടത് .ഐ ആം വെരി സോറി മായയുടെ യെല്ല ചെക്കപ്പും നെഗറ്റിവ് ആണ് .ഇനി എവിടെ ചെന്നിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല .നിങ്ങളെ പോലെ എത്രയോ പേര്‍ ഓരോ ദിവസവും വരുന്നു അവരൊക്കെ ചിലര്‍ കുട്ടികളെ ദത്തെടുത്തു നല്ലതുപോലെ സന്തോഷമായി ജീവിക്കുന്നു . ആള്‍ ദി ബെസ്റ്റ് "
ഉണ്ണികൃഷ്ണന്‍ വിറയ്ക്കുന്ന കൈകള്‍ കൊണ്ട് റിപ്പോര്‍ട്ട് വാങ്ങി പുറത്തിറങ്ങി .മായയോടെന്തു പറയണമെന്നറിയാതെ അയാളുടെ മനസ്സ് വിങ്ങി .
തുടരും
No comments:
Post a Comment