പുനര്‍ജനി part 2
ഉണ്ണികൃഷ്ണന്‍ മായയുടെ അരികില്‍ എത്തി
"മായേ വരൂ റൂമില്‍ പോകാം ഇന്ന് നമുക്ക് വീട്ടിലെക്കു പോകാം "
"ഏട്ടാ ഡോക്ടര്‍ എന്ത് പറഞ്ഞു വേഗം പറയു " ഉണ്ണികൃഷ്ണന്‍ ഒന്ന് പരുങ്ങി സത്യം മൂടിവച്ചിട്ടും ഒരുകാര്യവുമില്ല അയാള്‍ പറഞ്ഞു
"അത് പിന്നെ മോള്‍ വിഷമിക്കരുത് ഞാനുണ്ടല്ലോ നിനക്ക് ഒരിക്കലും അതോര്‍ത്തു വിഷമിക്കരുത് "
"അപ്പോള്‍ എന്റെ അവസാനത്തെ വാതിലും അടച്ചു കഴിഞ്ഞു അല്ലെ?"
മായ റൂമില്‍ കയറി ബെഡ്ഡില്‍ കമിഴ്ന്നു കിടന് ഏങ്ങലടിച്ചു കരഞ്ഞു
"മായെ എന്തായിത് എന്നെ ഓര്‍ത്തെങ്കിലും ഒന്ന് കരയാതിരിക്ക് എത്രയോ സ്ത്രീകള്‍ ഇതുപോലെ ഉണ്ട് അവര്‍ യെന്ത ജീവിക്കുന്നില്ലേ?മക്കളുള്ള എത്രയോ അമ്മമാരും അച്ചന്മാരും എവിടെയൊക്കെയോ ഉപേക്ഷിക്കപെടുന്നു എല്ലാം ഈശ്വര നിശ്ചയം അങ്ങനെ ഓര്‍ത്തു സമാധാനിക്കുക "
"ഏട്ടന് അങ്ങനെ പറയാം ഞാന്‍ ഒരു സ്ത്രീ ആണ് ഒരമ്മയകാനുള്ള എന്റെ ആഗ്രഹം ഒരു കുഞ്ഞിനു മുലപ്പാല്‍ നല്‍കാനുള്ള എന്റെ അവകാശം എല്ലാം എന്നില്‍നിന്നു അകന്നുപൊയില്ലേ ഞാന്‍ ഒരു പൂര്‍ണ സ്ത്രീ ആണോ? അല്ല എനിക്കിനി ജീവിക്കണ്ടാ ......"മായ കരഞ്ഞു കൊണ്ടിരുന്നു
"മോളെ കരയാതെ നമ്മുടെ മുന്‍പില്‍ മരണമല്ലാതെ എന്തൊക്കെ വഴികള്‍ ഉണ്ട് നിനക്കിഷ്ടമാണെങ്കില്‍ നമുക്ക് ഒരുകുഞ്ഞിനെ ദത്തെടുക്കം എത്രയും പെട്ടന്നു "
മായ സമാധാനത്തില്‍ എഴുന്നേറ്റു 'ഏട്ടന്‍ വിഷമിക്കരുത് എന്നെ എന്റെ വീട്ടില്‍ കൊണ്ട് ചെന്നാക്കു ഞാന്‍ പൊയ്ക്കോളം ഏട്ടന്റെ ജീവിതം കൂടി നശിക്കരുത് "
"എനിക്കാണ് ഈ പ്രശ്നം വന്നതെങ്കില്‍ എന്നെ കളഞ്ഞു പോകുമോ നീ ?പറയൂ "
മായ മിണ്ടാതെ ഇരുന്നു .
"ആദ്യം സമാധാനത്തില്‍ ചിന്തിക്കുക നമുക്ക് നല്ല ഒരു കുഞ്ഞിനെ എടുത്തു വളര്‍ത്താം ആരും അറിയണ്ട അതിനുള്ള വഴി എനിക്കറിയാം തല്‍കാലം നമുക്കിന്നു നാട്ടില്‍ തിരിച്ചു പോകാം വാ "
ഉണ്ണികൃഷ്ണനും മായയും ഹോസ്പിറ്റലില്‍ നിന്നിറങ്ങി .തിരക്കാര്‍ന്ന റെയില്‍വേ സ്റ്റേഷനില്‍ എത്തി .അപ്പോളാണ് അനൌണ്‍സ്മെന്റ് കേട്ടത് manglore -tvm express ഒരുമണിക്കൂര്‍ ലേറ്റ് ആണെന്ന കാര്യം അവര്‍ അവിടെ ഉണ്ടായിരുന്ന തടി ബെഞ്ചില്‍ ഇരുന്നു .അപ്പോഴാണ് ഉണ്ണികൃഷ്ണന്‍ അത് ശ്രദ്ധിച്ചത് അവരുടെ ബെഞ്ചിന്റെ താഴെ മുഷിഞ്ഞ പുതപ്പ് പുതച്ചു ഒരാള്‍ കിടക്കുന്നു തലപോലും വെളിയില്‍ കാണുന്നില്ല ."മായേ സൂക്ഷിച്ചിരിക്കുക കള്ളന്മാര്‍ ഉള്ള സ്ഥലമാണിത് .വൃത്തികെട്ടവകിടക്കുന്നത് കണ്ടില്ലേ? "
.ഉറക്കം വന്നതുകൊണ്ട് മായ ഉണ്ണികൃഷ്ണന്റെ മടിയില്‍ തല വച്ച് കിടന്നു.
"കടലേ കടലേ ചൂട് കടലേ ആര്‍ക്കുവേണം ചൂടുകടല '
ആ ശബ്തം നല്ല പരിചയം പോലെ ഉണ്ണികൃഷ്ണന് തോന്നി.ഉണ്ണികൃഷ്ണന്‍ ദൂരെ കടല വില്‍ക്കുന്നയാളെ കണ്ടു ഞെട്ടി "അലീക്ക "ഉണ്ണികൃഷ്ണന്‍ മന്ത്രിച്ചു ഉണ്ണികൃഷ്ണന്‍ മായയുടെതല ബാഗിന്റെ മുകളില്‍ വച്ച് കടലവില്പനക്കാരന്റെ അടുത്ത് ചെന്നു
"അലീക്കാ എന്നെ മനസ്സിലായോ ?ഞാന്‍ ഉണ്ണികൃഷ്ണന്‍ "
"എടാ ശേയിതാനെ നീ ഇപ്പോളും ഇബിടുണ്ടോ?നിന്നോട് പടച്ചോന്‍ പൊറുക്കില്ല ആ പാവം കൊച്ചിനെ ഇവിടെ ഇട്ടിട്ടുപോയ നീ ഗുണം പിടിക്കില്ല എന്റെ കടയില്‍ നിന്നാണ് ആ ശാന്ത അഴിഞ്ഞട്ടക്കാരി അവളെയും കൊണ്ടുപോയത് നിന്നെയും കാത്ത് ദിവസങ്ങളോളം അതവിടെ കിടന്നു വാടകക്കാരന്‍ ഇറക്കി വിടുന്നത് വരെ .പിന്നെ ഞാനതിനെ എവിടെയെല്ലാമോ വച്ച് കണ്ടു ഇപ്പോള്‍ മാനസിക നില തെറ്റി എവിടെയോ ഉണ്ട് .പാവം ഒന്നുമല്ലെങ്കിലും നിന്റെ കൊച്ചുണ്ടായിരു ന്നില്ലെടാ അതിന്റെ വയറ്റില്‍ .........." അയാള്‍ ഉണ്ണികൃഷ്ണനെ ദേഷിച്ചു നോക്കി
"ഇക്കാ ഞാന്‍ വന്നിരുന്നു അപ്പോളെക്ക്കും വൈകിപ്പോയി ."
അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവിടെനിന്നും ആള്‍ക്കൂട്ടത്തിലേക്ക് മറഞ്ഞു.ഉണ്ണികൃഷ്ണന്‍ നിറഞ്ഞു വന്ന കണ്ണുനീരിനെ നിയന്ത്രിക്കാന്‍ പാടുപെട്ടു .ഉണ്ണികൃഷ്ണന്‍ മായയുടെ അരികില്‍ ഇരുന്നു .അയാള്‍ തന്‍റെ ഭൂതകാലത്തിലേക്ക് പതുക്കെഇറങ്ങി
തുടരും .
No comments:
Post a Comment