Tuesday, May 15, 2012

പുനര്‍ജനി 8


അപ്പോളാണ് ഉണ്ണികൃഷ്ണന് സ്ഥലകാലബോധം വീണ്ടു കിട്ടിയത്
“ഒന്നുമില്ല ഞാന്‍ ഉറക്കത്തില്‍ എന്തോ പറഞ്ഞതാണ്‌.................”ഉണ്ണികൃഷ്ണന്‍ കണ്ണുകള്‍ തുടച്ചു.
“ഞാന്‍ പോയി വെള്ളം വാങ്ങി വരാം “ മായ കടയിലേക്ക് പോയി.
പെട്ടെന്ന് ബെഞ്ചിനടിയില്‍ കിടന്നിരുന്ന കംബിളിക്കകതുനിന്നും ഒരു കൈ ഉണ്ണിയുടെ കയ്യില്‍ ബലമായി പിടിച്ചു.ഉണ്ണി ഞെട്ടി പ്പോയി അതില്‍ നിന്നും രണ്ടു കണ്ണുകള്‍
ഉണ്ണിയേ തുറിച്ചു നോക്കുന്നു.ആ രൂപം എഴുന്നേറ്റു നിന്നു അവരുടെ മാറില്‍ ഒട്ടിയിരുന്ന കുഞ്ഞിനെ ഉണ്ണിയുടെ മടിയില്‍ വച്ചു ആ രൂപം കുതിച്ചു വരുന്ന ട്രെയിനിനെ
ലക്ഷ്യമാക്കി ഓടി.ഉണ്ണി ഉറക്കെ വിളിച്ചു “ശ്രീകുട്ടി .................അയാള്‍ നിലവിളിച്ചു “ ആ ബഹളത്തിനിടയില്‍ ആരും ശ്രദ്ധിച്ചില്ല എന്നാല്‍ ആ സ്ത്രീ രൂപം തിരിഞ്ഞു നോക്കി
കുഴിഞ്ഞ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു , മെലിഞ്ഞു എല്ലും തോലുമായ ശരീരത്തില്‍നിന്നും കറുത്ത പുതപ്പ് എടുത്തുകളഞ്ഞു  ശ്രീ ട്രെയിനിനു മുന്നില്‍ ചാടി
അവിടം ആള്‍ക്കൂട്ടം തടിച്ചു .ഉണ്ണി തലയില്‍ കൈ വച്ചു കരഞ്ഞു.ഒന്നുമറിയാതെ മായ ഓടി വന്നു.
“എന്ത് പറ്റി ഉണ്ണിയേട്ടാ ഏതാ ഈ കുഞ്ഞു,എന്തിനാ ഇങ്ങനെ കരയുന്നേ പറയൂ ........”
“നമ്മുടെ ബെഞ്ചിനടിയില്‍ കിടന്നിരുന്ന സ്ത്രീ ഈ കുഞ്ഞിനെ മടിയില്‍ കിടത്തി ആ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യാ ................”അയാള്‍ കരഞ്ഞു കൊണ്ടിരുന്നു.
“ഉണ്ണിയേട്ടാ കരയാതെ, ചിലപ്പോള്‍ ആ കുഞ്ഞു ഈശ്വരന്‍ നമുക്ക് തന്നതായിരിക്കും.വരൂ നമുക്കിവിടെ നിന്നും പോകാം ഈ കുഞ്ഞിനെ എനിക്ക് വേണം ആ സ്ത്രീ നമ്മള്‍ പറയുന്നതൊക്കെ
കേട്ട് കാണും.ഇവിടെ നിന്നാല്‍ ചിലപ്പോള്‍ പോലീസ് കുഞ്ഞിനെ മേടിക്കും വാ ..............”
മായ ഉണ്ണിയെയും കൊണ്ടു ട്രെയിനില്‍ കയറി .അന്നേരം മുലപ്പാലിനു വേണ്ടി ആ കുഞ്ഞു ചുണ്ടുകള്‍ ഉണ്ണിയുടെ നെഞ്ചില്‍  പരുതികൊണ്ടിരുന്നു .................”
അവസാനിച്ചു .....................

No comments:

Post a Comment