ഉണ്ണികൃഷ്ണന് പതിയെ പതിയെ ശ്രീകുട്ടിയോടു യെന്തന്നില്ലാത്ത സ്നേഹം തോന്നിത്തുടങ്ങി ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും അവളെകുറിച്ചായിരുന്നു ചിന്ത .ഇനി കാണുമ്പോള്‍ തന്റെ മനസ്സിലുള്ള സ്നേഹം ശ്രീകുട്ടിയോടു പറയണമെന്ന് അയാള്‍ നിശ്ചായിച്ചു.അമ്പലത്തില്‍ വൈകുന്നേരം പോയി .എന്നാല്‍ ശ്രീകുട്ടിയെ അവിടെ കണ്ടില്ല ശ്യാമ ഉണ്ടായിരുന്നു .
"ശ്യാമേ ശ്രീകുട്ടി വന്നില്ലേ?"
"ഇല്ല അവള്‍ക്കു സുഖമില്ല"
"അയ്യോ എന്തുപറ്റി?"
"അതുപിന്നെ വയ്യ അത്രതന്നെ.ഇനി ചിലപ്പോള്‍ രണ്ടുമുന്നു ദിവസം കഴിഞ്ഞേ വരൂ ,എന്താ മാഷെ ശ്രീകുട്ടിയോടെന്ത ഇത്ര സ്നേഹം ?"
"അതുപിന്നെ കാണാത്തതുകൊണ്ട് ചോദി ചെന്നേയുള്ളൂ "
"ഞാന്‍ അന്വേഷിച്ചതായി പറയണം "
"മാഷെ എനിക്ക് മനസ്സിലാകുന്നുണ്ട് വേണ്ടാട്ടോ "
ഒരു കള്ളചിരിയുമായി ശ്യാമ പോയി..
ഉണ്ണികൃഷ്ണന്‍ ശ്രീകുട്ടിയുടെ വീട്ടിലേക്കും നോക്കി ടെറസില്‍ നിന്നു എന്നാല്‍ വിളക്ക് കത്തിച്ചതു അമ്മുമ്മയയിരുന്നു .അടുത്ത ദിവസം ശ്രീകുട്ടി കോളേജില്‍ പോകാന്‍ ഇറങ്ങിയതിനു പിന്നാലെ ഉണ്കൃഷ്ണനും ഇറങ്ങി എന്നാല്‍ അവളുടെ കൂടെ അനിയത്തിയും ഉണ്ടായിരുന്നു.അയാള്‍ വേഗത്തില്‍ ബയിക്കുമായി പോയി .രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ശ്രീകുട്ടി അമ്പലത്തില്‍ വന്നു .ഉണ്ണികൃഷ്ണന്‍ ശ്രീകുട്ടിയെ അടുത്തേക്ക് വിളിച്ചു.
"എന്താ ഉണ്ണിയേട്ടാ യെന്നും ഇവിടെ ഇരിപ്പാണോ?വല്ല പ്രധിഷ്ഠ ആകുവാനും താല്പര്യമുണ്ടോ? "
ഉണ്ണികൃഷ്ണന്‍ ചിരിച്ചു .
"എന്തേ കുറച്ചുദിവസമായി കണ്ടില്ലല്ലോ?എന്തുപറ്റി ?"
"അതേയ് എനിക്ക് വയ്യായിരുന്നു "
"യെന്ത അസുഖം ശ്യമ യോട് ചോദിച്ച പ്പോള്‍ ഒന്നും പറഞ്ഞില്ല "
"അത് പിന്നെ ... പെണ്‍കുട്ടികള്‍ക്ക് അങ്ങനെ എല്ലാദിവസവും അമ്പലത്തില്‍ വരാന്‍ പറ്റില്ല "
"അതെന്താ ?"
"ഈ മാഷിനെന്താ വിവരമില്ലേ ഞാന്‍ പോണു എന്താ വിളിച്ചത് ?"
"അത് എനിക്കൊരു കാര്യം പറയണമായിരുന്നു ."
"പറഞ്ഞോളു "
"എനിക്ക് ............"
അപ്പോഴേക്കും ശ്യാമ ഓടിവന്ന് പറഞ്ഞു
" ശ്രീകുട്ടിക്ക് മനസ്സിലായില്ലേ മാഷിന് തന്നോട് പ്രേമമാണ് "
ശ്രീകുട്ടിയുടെ മുഖം ചുവന്നു അവള്‍ ഉണ്ണികൃഷ്ണനെ ഒരു വല്ലാത്ത നോട്ടം നോക്കി തിരിഞ്ഞു നടന്നു.
ഉണ്ണികൃഷ്ണന്‍ അവള്‍ പോകുന്നതും നോക്കി അനങ്ങാതെ ഇരുന്നു .
No comments:
Post a Comment