ദിവസങ്ങള്‍ കടന്നുപോയ പരീക്ഷയുടെ റിസള്‍ട്ട് വരുന്ന ദിവസം ശ്രീകുട്ടിയും,പൊന്നുവും അതിരാവിലെ അമ്പലത്തില്‍ പൊയി തൊഴുതു.
“ശ്രീ യെനിക്കുനല്ല ഭയമുണ്ട്,മാര്‍ക്ക് കുറഞ്ഞാ പിന്നെ ഏട്ടന്‍റെ മുഖത്തു നോക്കാന്‍ പറ്റില്ല.എന്തായാലും പത്രം എത്തിക്കാണും നമുക്കൊരുമിച്ചു റിസള്‍ട്ട് നോക്കാം “
ശ്രീകുട്ടി പൊന്നുവിന്റെ വീടിന്‍റെ സിറ്റൗട്ടില്‍ നിന്നു.
”അല്ല ,മോളെന്താ പുറത്തുനില്ല്‍ക്കുന്നെ?അകത്തു വാ ചായകുടിക്കാം”
“വേണ്ടമ്മേ ഞാന്‍ റിസള്‍ട്ട് നോക്കാന്‍ വന്നതാണ് .ഇവിടെ നിന്നോളാം”
“ഒന്നു വന്നെ ...........” പോന്നു ശ്രീ യുടെ കൈ പിടിച്ചു അകത്തേക്ക് കയറ്റി .അന്നെരെം ഉണ്ണികൃഷ്ണന്‍ സോഫയില്‍ കിടക്കുകയായിരുന്നു ശ്രീയെ കണ്ടപ്പോള്‍ ചാടി എണീറ്റു.
“ജയിക്കോ രണ്ടാളും ?അതോ ..............” ഉണ്ണി ചിരിച്ചുകൊണ്ട് ചോദിച്ചു .
“ഒന്നുമിണ്ടാണ്ടിരിക്കുന്നുണ്ടോ എട്ടാ,നിങ്ങള്‍ക്കൊക്കെ തമാശ ഞങ്ങളുടെ നെഞ്ച് പിടക്കുന്നതോന്നും ആര്‍ക്കും അറിയണ്ടല്ലോ ...........” പൊന്നു അടുക്കളയിലേക്കു നടന്നു .
“ശ്രീ , ഞാന്‍ ഒരുകാര്യം പറയട്ടെ ?” ഉണ്ണികൃഷ്ണന്‍ പതുക്കെ ശ്രീയോട് പറഞ്ഞു
“ഐ ലവ് യു ...”
“ഈശ്വരാ! ആരെങ്കിലും കേള്‍ക്കും ഞാന്‍ പോകുന്നു ഈ ഉണ്ണിയേട്ടന് വേറൊന്നും പണിയില്ലേ .............”
“സത്യം പറഞ്ഞാ നിന്നെക്കുറിച്ച് മാത്രം ആലോചിച്ചു സമയം കളയുന്നു,എന്നെ ഇഷ്ടമാണെന്ന് പറയുന്നതുവരെ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരിക്കും എനിക്ക് “
“പൊന്നു വരുന്നു മിണ്ടാതിരിക്കു ....”
“ശ്രീ,ദാ ചായ ...ഞാന്‍ ഉണ്ടാക്കിയതാ കൊള്ളാമോ എന്ന് പറയണം “
“ഓ പിന്നെ നീ ഇപ്പോള്‍ പോയിട്ട് രണ്ടു മിനുട്ടുകൂടി ആയില്ലല്ലോ എന്തിനാ ഇങ്ങനെ ഗമ പറയുന്നെ ?” ഉണ്ണികൃഷ്ണന്‍ പോന്നുവിനെ കളിയാക്കി .
“അമ്മേ......അമ്മേ ........... ശോ ഒരാവശ്യത്തിന് വിളിച്ചാലും അമ്മവരില്ല ഏട്ടന്‍ പോയി അമ്മയോട് ചോദിക്ക് “
കുറച്ചു കഴിഞ്ഞപ്പോള്‍ പത്രം വന്നു ഉണ്ണി പത്രം എടുത്തു.
“ആ ഇനി പറ നമ്പര്‍ ആദ്യം പൊന്നു ........” പൊന്നു നമ്പര്‍ പറഞ്ഞുകൊടുത്തു .
”ഫസ്റ്റ് ക്ലാസ്സ് ഉണ്ട് ,രക്ഷപ്പെട്ടല്ലോ ..............”പൊന്നു സന്തോഷം കൊണ്ട് തുള്ളിച്ചാടി .
ശ്രീ നമ്പര്‍ പറഞ്ഞു .........
”ദൈവമേ ,എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല ...............” ഉണ്ണി തലയില്‍ കൈ വച്ചു പറഞ്ഞു
“എന്തു പറ്റി...............”ശ്രീ ആധിയോടെ ചോദിച്ചു .
“എട്ടാ പത്രം തന്നെ വെറുതെ അവളെ വിഷമിപ്പിക്കാതെ താ ......”
“പോടീ എന്തിനു വിഷമിക്കണം? distinction ഉണ്ട് .........ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല ......”ഉണ്ണിയുടെ മനസ്സ് നിറയെ സന്തോഷമായിരുന്നു.
“ഞാന്‍ പ്രതീക്ഷിച്ചിരുന്നു ,കാരണം ശ്രീയാ ഞങ്ങളുടെ ക്ലാസ്സില്‍ ഫസ്റ്റ്”
ശ്രീകുട്ടിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു.അമ്മ ലഡ്ഡു വുമായി വന്നു.എല്ലാവരും ലഡു എടുത്തു.
ശ്രീ കുട്ടി എല്ലാവരോടും യാത്ര പറഞ്ഞു.അടുത്ത ദിവസം ശ്രീ അമ്പലത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ ഉണ്ണി മുന്നില്‍ വന്നു നിന്നു.
“എന്താ ഉണ്ണിയേട്ടാ വഴിമുടക്കി നിക്കുന്നെ ?ആരെങ്കിലും കണ്ടാല്‍ മോശമാ ..........”
“എനിക്ക് ഒരു മോശവുമില്ല,എന്‍റെ ഭാവി വധുവിനോടാ ഞാന്‍ സംസരിക്കുന്നെ.......എന്താ ശരിയല്ലേ ?”
“ആണോ?ഉറപ്പിച്ചോ ഞാനാണ് ഭാര്യയെന്ന് ........”
“എസ് നൂറു ശതമാനം.......ഇനി ശ്രീ കൂടി ഒന്ന് ഉറപ്പിച്ചാല്‍ മതി പ്ലീസ് ...............”
“അതുപിന്നെ ..............എന്നെ പറ്റിക്കോ?നിങ്ങളൊക്കെ വലിയ പണക്കാരല്ലേ,അതുമാത്രമല്ല ഉണ്ണിയെട്ടന്റെ വീട്ടുകാര്‍ അവര്‍ക്ക് സമ്മതമാകുമോ അവസാനം ഞാന്‍ ഒറ്റക്കാകുമോ ?”
“പെണ്ണെ ,ഒന്ന് നിര്‍ത്തിക്കെ നിന്റെ സംശയം ഇത്രയൊന്നും കാടുകയറണ്ട.എനിക്കൊരു ജോലിശരിയകട്ടെ എന്നിട്ട് ഞാന്‍ അച്ഛനോട് നേരിട്ട് പറയും.പിന്നെ ,അച്ഛന്‍ ഒരട്ടാക്ക്
കഴിഞ്ഞ ആളാണ് പതുക്കെ സമാധാനത്തില്‍ പറഞ്ഞു സമ്മതിപ്പിക്കും.ഹോ അപ്പൊ ഇനി പറ എന്നോട് ....”
“എന്ത്?”
“ഒലക്ക..........ഐ ........” ഉണ്ണി ചെറിയ ചിരിയോടെ പറഞ്ഞു
“അതെ............ഐ ലവ് യു ..................” ശ്രീ കുട്ടി അവിടെ നിന്നും ഓടി മറഞ്ഞു.
ഉണ്ണികൃഷ്ണന് സ്വര്‍ഗം കിട്ടിയ സന്തോഷമായിരുന്നു.പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു.
പൊന്നു വാണ് ശ്രീ കുട്ടിയോട് പറഞ്ഞത് ഉണ്ണികൃഷ്ണന് ബാങ്കില്‍ ഫിനാന്‍സ് ഓഫീസേറു ടെ ജോലി കിട്ടി ട്രെയിനിങ്ങിനു മംഗലാപുരത്ത് അടുത്ത ദിവസം പോണം എന്ന് .
അന്ന് വൈകുന്നേരം ഉണ്ണി കൃഷ്ണന്‍ ശ്രീയെ കണ്ടു
.”എനിക്ക് നിന്നെ കാണാതിരിക്കാന്‍ പറ്റില്ല ,ഇനി അവിടെ ജോയിന്‍ ചെയ്താല്‍ ആറുമാസം കഴിഞ്ഞേ വരാന്‍ പറ്റുകയുള്ളൂ”
“എനിക്കും അങ്ങനെ തന്നെയാണ്, ഉണ്ണിയേട്ടന്‍ പോയി ജോലിയായി തിരിച്ചു വരിക എന്നാലല്ലേ നമ്മുടെ കല്യാണം അച്ഛനോടൊക്കെ പറയാന്‍ കഴിയു “
ശ്രീ കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു .
തുടരും .....................
No comments:
Post a Comment