Thursday, December 23, 2010

പുനര്‍ജനി part 3

ഉണ്ണികൃഷ്ണന് അന്ന് 25 വയസ്സായിരുന്നു.റിട്ടയേര്‍ഡ്‌ എസ് പി യുടെ മകന്‍ അച്ഛനെ വലിയ ഭയ ഭക്തി ബഹുമാനമാണ് വീട്ടിലെ എല്ലാവര്‍ക്കും അതുകൊണ്ട് തന്നെ അച്ഛന്‍ പറയുന്നതിനപ്പുറത്ത് ആ വലിയ തറവാട്ടില്‍ നടക്കാറുമില്ല പി എസ് ഇ എക്സാം ആയിരുന്നു ഉണ്ണികൃഷ്ണന്റെ പ്രധാന ജോലി അതിനിടയില്‍ അടുത്തുള്ള പ്രയിവറ്റ് കോളേജില്‍ കണക്ക് പഠിപ്പിക്കും അങ്ങനെ ഇരിക്കുമ്പോളാണ് ഉണ്ണികൃഷ്ണന്റെ സഹോദരി അച്ഛനോട് പറഞ്ഞു


“അച്ഛാ എന്റെ കൂടെ പഠിക്കുന്ന ശ്രീകുട്ടിക്കും അവളുടെ മുത്തശ്ശിക്കും ഇവിടെ അടുത്തെവിടെയെങ്കിലും വാടകൈക്ക് വീടുണ്ടോ എന്ന് ചോദിച്ചിരുന്നു ഞാന്‍ നമ്മുടെ കിഴക്കെതിലുള്ള വീട് ഒഴിഞ്ഞിട്ടാനുള്ളതെന്നും അച്ഛനോട് ചോദിച്ചിട്ട് പറയാമെന്നും പറഞ്ഞു”

“നീ പഠിക്കാനാണോ പോകുന്നത് അതോ വീട് ബ്രോക്കര്‍ പണി ചെയ്യാനാണോ “

അച്ഛന്‍റെ മറുപടി കേട്ട ഉണ്ണികൃഷ്ണനു ചിരിവന്നു.
പൊന്നു തലതാഴ്ത്തി അകത്തോട്ടു നടന്നു.അമ്മ വന്നു കൃഷ്ണന്‍ നായരുടെ അടുത്തിരുന്നു പറഞ്ഞു

“അല്ലാ,ആ വീട് പൊടിയും മറ്റും ആയി നശിക്കുന്നതിനെക്കാള്‍ നല്ലത് ആര്‍ക്കെങ്കിലും വാടകയിക്ക് കൊടുക്കുന്നതല്ലേ “

“പൊന്നു ഇവിടെ വരൂ”

പൊന്നു ഓടി വന്നു


 “എന്താ അച്ഛാ “

“നീ പറഞ്ഞ കുട്ടിയുടെ അമ്മയും അച്ഛനും എവിടെ?”

അച്ഛന്‍ പോലീസ് മുറയില്‍ ചോദ്യം ചെയ്യല്‍ തുടങ്ങി


“അവളുടെ അച്ഛനും അമ്മയും ഒരു വാഹനാപകടത്തില്‍ മരിച്ചു ഇപ്പോള്‍ ആകെയുള്ളത് മുത്തശ്ശി മാത്രമാണ് എന്നാണ് പറഞ്ഞത്”

“ഓ ശരി നീ അവരോടു പറയുക അടുത്ത മാസം അതായതു ഇനി നാലുദിവസം കഴിഞ്ഞു താമസം തുടങ്ങാന്‍ വരാന്‍ പറയുക പിന്നെ കൂട്ടുകാരിയാണ്‌ കൂടെ പഠിക്കുന്നതാണെന്നും പറഞ്ഞു ഇടക്കിടെയുള്ള സന്തര്‍ശനം ഒന്നും വേണ്ട നിന്റെ സംശയം തീര്‍ക്കാന്‍ ഉണ്ണിയുണ്ട് കേട്ടല്ലോ”

“ശരി അച്ഛാ അപ്പോള്‍ ഞാന്‍ നാളെ തന്നെ പറയാം”

പൊന്നു സന്തോഷം കൊണ്ട് ഓടി ചാടി അകത്തോട്ടു പോയി.
ഉണ്ണികൃഷ്ണന്‍ പി എസ് ഇ ടെസ്റ്റിന് പോകാന്‍ ഒരുങ്ങി നില്‍ക്കുമ്പോളാണ് കിഴക്കേ വീടിന്റെ മുന്‍പില്‍ ഒരു ടെമ്പോ വാന്‍ വന്നു നിന്നു അതില്‍ നിന്നും ഒന്നുരണ്ടുപേര്‍ സാധനങ്ങള്‍ ഇറക്കി.ഉണ്ണികൃഷ്ണന്റെ വീടിന്റെ മുന്നിലാണ് വടകൈക്കുള്ള വീടുള്ളത് അച്ഛനും വീടിന്റെ വരാന്തയില്‍ ഇരുന്നു അവരെ നോക്കി.ടെമ്പോ അവിടെ നിന്നും പോയി .കുറച്ചു കഴിഞ്ഞപ്പോള്‍ ഓട്ടോയില്‍ പൊന്നു പറഞ്ഞ അമ്മമ്മയും മകളും ഇറങ്ങി.വെള്ള നിറത്തിലുള്ള പട്ടുപവാടയിട്ട ഒരു സുന്ദരി പെണ്‍കുട്ടി..അവര്‍ വലിയവീട്ടിലേക്ക് കയറി അച്ഛനു നമസ്കാരം പറഞ്ഞു അച്ഛന്‍ സന്തോഷത്തോടെ ഇരിക്കാന്‍ പറഞ്ഞു.ഉണ്ണികൃഷ്ണന്‍ ഷൂ ഇട്ടു പുറത്തേക്കിറങ്ങി

“അച്ഛാ ഞാന്‍ പൊയിട്ടു വരാം.”
  
“എല്ലാം എടുത്തല്ലോ ശരി “

ഉണ്ണികൃഷ്ണന്‍ അവിടെ നിന്നും ബൈക്കില്‍ കയറി പോയി

.”അപ്പോള്‍ ഇന്ന് തന്നെ തമിസിക്കുന്നുണ്ടല്ലോ അല്ലെ ? ”

“ഉവ്വ് അഡ്വാന്‍സ് എത്രയെന്നു പറഞ്ഞില്ല അത് താരാനും കൂടിയാണ് വന്നത്”

“അതൊന്നും വേണ്ട നിങ്ങള്‍ അവിടെ വൃത്തിയാക്കി നന്നായി താമസിക്കുക പിന്നെ വേറെ എന്തെങ്കിലും അസൌകര്യമുണ്ടെങ്കില്‍ പറയുക.”

“ഓ  വളരെ ഉപകാരമുണ്ട്”

അകത്തുനിന്നും കൃഷ്ണന്‍ നായരുടെ ഭാര്യാ ചായയുമായി വന്നു ചായ മുത്തശ്ശിക്കും മകള്‍ക്കും കൊടുത്തു

“മോളുടെ പേരെന്താണ്” 

“ശ്രീലക്ഷ്മി’ അവള്‍  പുഞ്ചിരിയോടെ പറഞ്ഞു.


“പോന്നുന്റെ ക്ലാസ്സിലാണോ”


“അതെ ഞങ്ങള്‍ ഒരുമിച്ചാണിരിക്കുന്നത്’


“എങ്കില്‍ ഞങ്ങള്‍ ഇറങ്ങുന്നു യെല്ലമോന്നടുക്കി പെറുക്കി വൈക്കട്ടെ “


അവര്‍ രണ്ടുപേരും അവിടെ നിന്നും ഇറങ്ങി.


“നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടി എന്താ മുടിയാ അല്ലെ ഏട്ടാ ‘
ഞാന്‍ നോക്കിയില്ല മുടിയുണ്ടെങ്കില്‍ ആ കുട്ടി അത് നല്ലതുപോലെ സൂക്ഷിക്കുന്നുണ്ടാകും അല്ലതെ പൊന്നുവിനെ പോലെ യെന്നും ഷാമ്പുവും തേച്ചു നടക്കുന്നില്ല.നീ ഇനി അവളെയും ഇവളെയുമൊന്നും താരതമ്യം ചെയ്യാന്‍ നില്‍ക്കണ്ട അമിതമായ അടുപ്പവും വേണ്ടാ “


അവര്‍ ചായകപ്പുമായി അകത്തു കയറി.
വൈകുന്നേരം ഉണ്ണികൃഷ്ണന്‍ തന്റെ മുകളിലത്തെ ജനാല തുറന്നു വച്ചു അപോലാണ് കണ്ടത് ശ്രീകുട്ടി സന്ത്യാ ദീപവും വച്ച് നാമം ചൊല്ലുന്നു അടുത്ത് 


മുത്തശ്ശിയും ഇരിക്കുന്നു.


“പാവം ഇത്ര ചെറുപ്പത്തിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ടല്ലോ” ഉണ്ണികൃഷ്ണന് സങ്കടം വന്നു.മാസങ്ങള്‍ കടന്നു പോയി ഉണ്ണികൃഷ്ണന്‍ വീട്ടില്‍ ഇരിക്കാന്‍ മടിയുള്ളത് കൊണ്ട് രാവിലെയും വൈകുന്നേരങ്ങളിലും അമ്പലത്തിലോ കുളക്കടവിലോ പോയി ഇരിക്കും. ശ്രീകുട്ടിയും ശ്യാമ എന്ന കുട്ടിയും യെന്നും ഒരുമിച്ചു അമ്പലത്തില്‍ പോകും..ഉണ്ണികൃഷ്ണന് നടതുറക്കുമ്പോള്‍ ശ്രീകുട്ടിയുടെ പിറകിലായി ഉണ്ടാകും.ഒരു ദിവസം തൂണും ചരിയിരിക്കുന്ന ഉണ്നിക്രിഷ്ണനോട് ശ്യാമ ചോദിച്ചു


“എന്താ പോന്നുവിനെ ഞങ്ങള്‍ വിളിച്ചിട്ട് വരാത്തത് ചേട്ടന് നല്ല ഭക്തിയുണ്ടല്ലോ അനിയതിക്കില്ലേ?”


“അതുപിന്നെ അച്ഛന് ഇഷ്ട്ടമല്ല അവള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ പോകുന്നതാ അച്ചനിഷ്ടം”


“ഓക്കേ ഞങ്ങള്‍ പോകുന്നു “


“ശ്രീകുട്ടി..............” ഉണ്ണികൃഷ്ണന്‍ സ്നേഹത്തോടെ വിളിച്ചു.


“എന്താ’


“കുട്ടി ഒന്നുകൊണ്ടും സങ്കടപ്പെടരുത് “


“എന്തിനാണ് സങ്കടപെടുന്നത് ഞാന്‍ യെന്നും സന്തോഷവതിയാണ് എന്തേ ഞാന്‍ സങ്കടത്തിലാണെന്നു തോന്നിയോ “


ഉണ്ണി കൃഷ്ണന്‍ ആകെ ഒന്ന് പരുങ്ങി


“അതല്ല അച്ഛനും അമ്മയും ഇല്ലെന്നുകരുതി വിഷമിക്കരുത് ഞങ്ങളൊക്കെ ഉണ്ടല്ലോ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്”


“അവര്‍ മരിച്ചിട്ട് വര്ഷം നാലു കഴിഞ്ഞു അവരെ ഓര്‍ത്തു ഞാന്‍ സങ്കട പെടാറില്ല കാരണം അവരെങ്കിലും ഇവിടുന്നു രക്ഷപ്പെട്ടല്ലോ” സ്രീകുട്ടിയുടെ കണ്ണുകള്‍ ചെറുതായി നനഞ്ഞു.അവര്‍ അമ്പലത്തില്‍ നിന്നും ഇറങ്ങി.ഉണ്ണികൃഷ്ണന്‍ തലയില്‍ 
കൈ വച്ച് പറഞ്ഞു


‘ശേ  വേണ്ടായിരുന്നു തന്‍റെ ഓരോ വിഡ്ഢി ചോദ്യങ്ങള്‍”


അന്ന് രാത്രി ഉണ്ണികൃഷ്ണന്‍ ശ്രീകുട്ടിയെകുറിച്ചു  ചിന്തിച്ചു ഒരുപാടു സങ്കടം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു പാവം കുട്ടി

Sunday, November 28, 2010

പുനര്‍ജനി part 1

തിരക്കാര്‍ന്ന റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉണ്ണികൃഷ്ണനും മായയും പുറത്തിറങ്ങി റെയില്‍വേ കാന്‍റീനില നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ച്‌ അവര്‍ ഓടോയുടെ അടുത്തേക്ക് നടന്നു.


"ചേട്ടാ കിംസ് ഹോസ്പിറ്റലിലേക്ക് ഒന്ന് പോണം "


"ശരി കയറു " ഡ്രൈവര്‍ മീറ്റ്ര്‍ ഓണാക്കി . ഓട്ടോ കിംസ് ഹോസ്പിറ്റ് ലിന്‍റെ മുന്നില്‍ നിര്‍ത്തി .ഉണ്ണികൃഷ്ണന്‍ പൈസ കൊടുത്തു .അവര്‍ ഇന്‍ഫര്‍മേഷന്‍ കൌണ്ടറിന്റെ അടുത്തുചെന്നു


."മേഡം ഞങ്ങള്‍ പലക്കാടുനിന്നാണ് ഡോക്ടര്‍ സ്വീറ്റി യെ ഒന്ന് കാണണം "


"മേഡം പത്തുമണിക്ക് വരും ടോക്കന്‍ എടുക്കുക"


ഉണ്ണികൃഷ്ണന്‍ ടോകെന്‍ എടുക്കാന്‍ പോയി.


"മായെ ഏഴാമത്തെ ടോക്കെനാണ് വരൂ നമുക്കവിടെ ഇരിക്കാം


"അവര്‍ സ്വീറ്റി ഡോക്ടറുടെ വൈടിംഗ് റൂമില്‍ ഇരുന്നു .യാത്ര ക്ഷീണം കരണ മായ ഉണ്ണികൃഷ്ണന്റെ മടിയില്‍ തലവച്ചു കിടന്നു .ഉണ്ണികൃഷ്ണന്‍ ചുമരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞുങ്ങളുടെ പടം നോക്കിയിരുന്നു .അല്പസമയം കഴിഞ്ഞപ്പോള്‍ നേഴ്സ് വന്നു പേരുകള്‍ വിളിച്ചു എല്ലാവരും എത്തിയിട്ടുണ്ടോ എന്നുറപ്പ് വരുത്തി .ഡോക്ടര്‍ സ്വീറ്റി എല്ലാവരുടെയും മുന്നില്‍ കൂടി കാബിനിലേക്ക് കയറി .എല്ലാവരും മായ ദീര്‍ഗനിസ്വാസം വിട്ടു മനസ്സില്‍ ഈശ്വരനെ പ്രാര്‍ത്ഥിച്ചു .ഒരാളെ നോക്കാന്‍ പത്തു മിനിട്ട് എടുത്തു നേഴ്സ് മായയുടെ പേര് വിളിച്ചു ഉണ്ണികൃഷ്ണനും മായയും അകത്തേക്ക് കടന്നു .


"നമസ്കാരം സര്‍ ഞങ്ങള്‍ പാലക്കാടു നിന്നാണ് വരുന്നത് ,ഡോക്ടര്‍ അനിതശര്‍മ പറഞ്ഞിട്ടാണ് "


"ഓ എസ് മായ അല്ലെ അനിത വിളിച്ചിരുന്നു .റിപ്പോര്‍ട്ട് ഒക്കെ എടുക്കു "


ഡോക്ടര്‍ റിപ്പോര്‍ട്ട് വിശദമായ് നോക്കി "


മായ ഒന്നകതോട്ടു വരൂ ചെറിയൊരു ചെക്കപ്പുണ്ട്"


മായയും ഡോക്റ്ററും തുണികൊണ്ട് മറച്ച റൂമിലേക്ക്‌ കയറി കുറച്ചു കഴിഞ്ഞു പുറത്തു വന്നു .


"മിസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ അല്പം കോംപ്ലികെട്ടാണ്.പിന്നെ രണ്ടു മൂന്നു ദിവസം ഇവിടെ അഡ്മിറ്റ്‌ ചെയ്യേണ്ടതായി കാരണം കുറച്ചു ഡീറ്റ് യില്‍ ചെക്കപ്പ് വേണം നിങ്ങള്ക്ക് അറിയാമല്ലോ മറ്റെല്ലാ ചെക്കപ്പും കഴിഞ്ഞതുകൊണ്ട് ഇത് ലാസ്റ്റ്‌ ചെക്കപ്പാണ് ഇതുകൂടി ഒന്ന് നമുക്ക് നോക്കാം"


മായയുടെ കണ്ണുകള്‍ നിറഞ്ഞു.


"വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല എന്ത് വന്നാലും നേരിടാനുള്ള പക്വത നമുക്കുണ്ടായിരിക്കണം .എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും .അപ്പോള്‍ അഡ്മിറ്റ്‌ ആകാം അല്ലെ ഉണ്ണികൃഷ്ണന്‍ "


"ഓക്കേ മേഡം,"അഡ്മിറ്റ്‌ കാര്‍ഡുമായി സിസ്റ്റര്‍ അവരെ റൂമിലേക്ക്‌ കൊണ്ടുപോയി.


ഉണ്ണികൃഷ്ണന്‍ തളര്‍ച്ചയോടെ കട്ടിലില്‍ കിടന്നു .ജനലില്‍ കൂടി പുറത്തേക്കു നോക്കി മായ കരഞ്ഞു .


"മായേ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്.എല്ലാം വിധിയെന്ന് കരുതുക നല്ലത് മാത്രം ചിന്തിക്കുക അഥവാ ശരിയായില്ലെങ്കില്‍ ഞാന്‍ ഇല്ലേ നിന്റെ കൂടെ നമുക്ക് നമ്മള്‍ മാത്രം മതി എന്ന് കരുതണം "


ഉണ്ണികൃഷ്ണന്‍ മായയെ അയാളുടെ ശരിരത്തിലേക്ക് ചേര്‍ത്തുപിടിച്ചു മായ അയാളുടെ ചുമലില്‍ തല വച്ച് തേങ്ങി .അടുത്ത ദിവസം ഡോക്ടര്‍ വന്നു മായയെ ചെക്കപ്പിനായി കൊണ്ടുപോയി .സര്‍വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് മായ ഇറങ്ങി.രണ്ടു ദിവസം കഴിഞ്ഞു ഡോക്ടര്‍ ഉണ്ണികൃഷ്ണനെ മുറിയിലേക്ക് വിളിപ്പിച്ചു .മായ പുറത്തിരുന്നു

"ഇരിക്ക് ഉണ്ണികൃഷ്ണന്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു ക്ഷമയോടെ കേള്‍ക്കുക "

"എന്താ ഡോക്ടര്‍ കുഴപ്പം വല്ലതും ......."

"ഞാന്‍ പറഞ്ഞല്ലോ എന്തുവന്നാലും നമ്മള്‍ നേരിടുക അല്ലാതെ എന്ത് ചെയ്യും നിങ്ങളാണ് ഭാര്യക്ക് ധൈര്യം കൊടുക്കേണ്ടത് .ഐ ആം വെരി സോറി മായയുടെ യെല്ല ചെക്കപ്പും നെഗറ്റിവ് ആണ് .ഇനി എവിടെ ചെന്നിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല .നിങ്ങളെ പോലെ എത്രയോ പേര്‍ ഓരോ ദിവസവും വരുന്നു അവരൊക്കെ ചിലര്‍ കുട്ടികളെ ദത്തെടുത്തു നല്ലതുപോലെ സന്തോഷമായി ജീവിക്കുന്നു . ആള്‍ ദി ബെസ്റ്റ്‌ "

ഉണ്ണികൃഷ്ണന്‍ വിറയ്ക്കുന്ന കൈകള്‍ കൊണ്ട് റിപ്പോര്‍ട്ട്‌ വാങ്ങി പുറത്തിറങ്ങി .മായയോടെന്തു പറയണമെന്നറിയാതെ അയാളുടെ മനസ്സ് വിങ്ങി .

തുടരും