അടുത്ത ദിവസം രാവിലെ ഉണ്ണി പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രീകുട്ടി സിറ്റൗട്ടില്‍ വന്നു .
"ഉണ്ണിയേട്ടാ പോന്നുനെ ഒന്നുവിളിക്കാമോ ഒരുകാര്യം ചോദിക്കാനാ "
"എന്തുകാര്യം ,ആദ്യം എന്നോട് പറ എന്നിട്ട് ഞാനവളോട് പറയാം,പോരെ?"
"അതുപിന്നെ ,അതു പോന്നുവിനോട് മാത്രം പറയനുള്ളതാണ് ഞാന്‍ പിന്നെ കണ്ടോളാം,പോട്ടെ "
"അയ്യടാ , അതുകൊള്ളാമല്ലോ എന്‍റെ സ്ഥാനത്ത് അച്ഛനനെങ്കില്‍ ശ്രീകുട്ടി എല്ലാം പറഞ്ഞിട്ടേ പോകു അച്ഛനെ വിളിക്കട്ടെ ?"
"അയ്യോ എന്തിനു ,ഉണ്ണിയേട്ടന് എന്നോട് എന്താ ഇത്ര വിരോധം, അമ്മമ്മ എന്നെ അന്വേഷിക്കുന്നുണ്ടാകും ഞാന്‍ പോട്ടെ ?"
"ഒന്നവിടെ നിന്നെ ,പിന്നെ പോന്നു ക്ലാസ്സിലെങ്ങനെയാണ് പഠിത്തമൊക്കെ എങ്ങനെ?വല്ല ചുറ്റിക്കളിയും ഉണ്ടോ ?"
"ആര്‍ക്കു?"
"അതെന്താ അങ്ങനെ ഒരു ചോദ്യം ,അപ്പോള്‍ എന്തോ ഉണ്ട് " ഉണ്ണികൃഷ്ണന്‍ ഗൌരവത്തോടെ ചോദിച്ചു .
"ഇല്ല ,പോന്നു നല്ലകുട്ടിയാണ് ,ക്ലാസ്സില്‍ മൂന്നാം സ്ഥാനമാണ് നന്നായി പഠിക്കും ,ഞാന്‍ പോകുന്നു ,പോന്നുവിനോട് പറഞ്ഞാമതി ഞാനിന്നു ക്ലാസ്സില്‍ വരുന്നില്ലെന്ന്.അതുപറയാനാണ് വന്നത്. ഞാന്‍ പോണു "
ശ്രീകുട്ടി വേഗത്തില്‍ അവിടെ നിന്നും ഇറങ്ങി.
ഉണ്ണി അവളുടെ മുഖ ഭാവങ്ങള്‍ ഓര്‍ത്തു ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പോന്നു സ്കൂളില്‍ പോകാന്‍ ഇറങ്ങി.അന്നേരം ഉണ്ണി പറഞ്ഞു
"പോന്നു ശ്രീകുട്ടി നേരത്തെ വന്നിരുന്നു ,"
"എന്നിട്ടെന്താ എന്നെ വിളിക്കാഞ്ഞത്,ഏട്ടന്‍ ഒരു കുശുംബാനാണ്,ഏട്ടന്റെ കൂട്ടുകാരെ ഇവിടെ വരാന്‍ അച്ഛന്‍ സമ്മതിക്കതതുകൊണ്ട് ശ്രീക്കുട്ടി വന്നത് പറഞ്ഞില്ലല്ലേ ?"പോന്നു ചിണുങ്ങി.
"അതെ എന്താ നിന്നെ പേടിക്കണോ ? അവള്‍ ഇന്ന് ക്ലാസ്സില്‍ വരുന്നില്ലെന്നും പറഞ്ഞു പോയി ,കാരണം ചോദിച്ചപ്പോള്‍ പറഞ്ഞില്ല ."
"അവളുടെ അച്ഛനും അമ്മയും മരിച്ച ദിവസമാണ് ഇന്ന് അതാ പറയഞ്ഞേ. അമ്മെ ഞാന്‍ ഇറങ്ങുന്നു "
പോന്നു സ്കൂളിലേക്ക് പോയി .
"ശോ ,എനിക്ക് വയ്യ ഇന്നലെ ഓരോമാണ്ടാതരം ചോദിച്ചു ആ കുട്ടിയെ വേദനിപ്പിച്ചു ,ഇന്ന് വേണ്ടാത്തതൊക്കെ ചോദിച്ചു വീണ്ടും വിഷമിപ്പിച്ചു ,കഷ്ടം തന്നെ !'
ഉണ്ണി ടെറസില്‍ ഇരുന്നു ശ്രീക്കുട്ടിയുടെ വീട്ടിലേക്കു നോക്കിക്കൊണ്ടിരുന്നു ,ശ്രീക്കുട്ടി മഞ്ഞ യില്‍ ചുവപ്പ് പുള്ളിയുള്ള പാവാടയും ബ്ലൌസും ഇട്ടു അമ്പലത്തിലേക്കുള്ള വഴിയിലോട്ടിറങ്ങി .അന്നെരെം ഉണ്ണി വേഗം ഒരു ഷര്‍ട്ടിട്ട് അമ്പലത്തിലേക്ക് പോയി .അമ്പലത്തില്‍ തൊഴുതു നിന്ന ശ്രീകുട്ടിയുടെ പിറകില്‍ പോയി നിന്ന് പതുക്കെ ഉണ്ണി പറഞ്ഞു
"സോറി മോളെ, ഞാന്‍ വെറുതെ താമാശക്ക് ഓരോന്ന് രാവിലെ പറഞ്ഞതാണ് ,എന്നോട് ദേഷ്യം തോന്നരുത് "
ശ്രീക്കുട്ടി തിരിഞ്ഞു നോക്കി അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുംബുന്നുണ്ടായിരുന്നു.പ്രസാദം വാങ്ങി അവിടെ നിന്നും ഇറങ്ങി.ഉണ്ണികൃഷ്ണന്‍ ശ്രീകുട്ടിയെ കാത്തു അമ്പലത്തിന്‍റെ മുന്നില്‍ നിന്നു, ശ്രീകുട്ടി ഉണ്ണികൃഷ്ണന്‍റെ അടുത്തെത്തി
"എന്തേ ഇന്ന് രാവിലെ തന്നെ അമ്പലത്തില്‍ ,എന്തിനാ എന്നോട് ക്ഷമ ചോദിച്ചേ ? ഇത് തന്നെയാണോ ജോലി"
"എന്ത് ജോലി "
"അല്ല ഈ അമ്പലത്തില്‍ വരുന്ന പെണ്‍കുട്ടികളോട് സോറി പറയുന്നത്."
"ഞാന്‍ സോറി പറഞ്ഞപ്പോള്‍ എന്തിനാ കണ്ണു നിറഞ്ഞേ ?അതുപറ "
ശ്രീകുട്ടി ഉണ്ണിയെ നോക്കി ഒന്ന് ചിരിച്ചു.
"ഞാന്‍ കണ്ണുനിറഞ്ഞു ഭഗവാനെ നോക്കികൊണ്ടിരിക്കുംപോളാണല്ലോ എന്‍റെ പിറകില്‍ വന്നു എന്തോ ഒന്ന് വിളിച്ചത് അതുകേട്ട് ഞാന്‍ നോക്കിയതാ "
"അതുപിന്നെ .......................സ്നേഹം കൊണ്ട് മോളെ എന്ന് വിളിച്ചതല്ലേ ,എന്തേ ഇഷ്ടമായില്ലെങ്കില്‍ തിരിച്ചെടുക്കാം ."
"വേണ്ട,തിരിച്ചെടുക്കേണ്ട ഞാന്‍ പോന്നുനോട് പറഞ്ഞേക്കാം ഏട്ടന്‍ എന്നെ മോളെ എന്ന് വിളിചെന്ന്"
"അയ്യോ വേണ്ട എങ്കില്‍ പിന്നെ അച്ഛനോടവള്‍ പറഞ്ഞു എല്ലാം ശരിയാക്കും."
"ശരിയാക്കട്ടെ,ശരിയാക്കണം ,ഞാന്‍ പോകുന്നു " ശ്രീകുട്ടി പതുക്കെ നടക്കാന്‍ തുടങ്ങി ഉണ്ണി അവളുടെ പിറകെ നടന്നുകൊണ്ട് പറഞ്ഞു .
"ശ്രീക്കുട്ടി ,ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ ?ചോദ്യം ഇഷ്ടമായില്ലെങ്കില്‍ ഞാന്‍ തിരിചെടുത്തോളം "
"ചോദിക്ക് എനിക്കറിയമെങ്കില്‍ പറയാം "
"ചോധിച്ചതിനുശേഷം എന്നോട് ദേഷ്യം തോന്നില്ലല്ലോ ?അല്ലെ ?"
"ആദ്യം ചോദിക്ക് ."
"എനിക്ക് ശ്രീക്കുട്ടിയെ ഇഷ്ടമാണ്,എനിക്ക് ശ്രീക്കുട്ടിയെ കല്യാണം കഴിക്കണമേന്നുണ്ട് ,ഉത്തരം എന്തുതന്നെ ആയാലും പറയണം "
"ഇന്നത്തെ ദിവസം ഉണ്ണിഏട്ടന്റെ ചോദ്യം എന്തായാലും എനിക്കിഷ്ടപ്പെട്ടു .ഈ ദിവസം എന്നെ സംബന്ധിച്ച് ഞാന്‍ ഈ ഭൂമിയില്‍ ശൂന്യമായ ദിവസമാണ്.അറിയാമോ പെറ്റ അമ്മയും ,അച്ഛനും എന്നെ ഇവിടെ തനിച്ചാക്കി പോയിട്ട് 5 വര്ഷം തികയുന്നു .അവരെന്നെ ഒരുപാടു സ്നേഹിച്ചു .അതുകൊണ്ട് ഞാന്‍ ഇവിടെ തനിച്ചായി.അവര്‍ അപകടത്തില്‍ മരിച്ചതൊന്നുമല്ല ,കടം വന്നു ആത്മഹത്യാ ചെയ്തതാണ്,എന്നെ കൊല്ലാന്‍ മനസ്സുവന്നില്ല അതുകൊണ്ട് ഞാന്‍ ഇവിടം ബാക്കിയായി ,ഉണ്ണിയെ ട്ടന്‍ പഠിച്ചു നല്ല ജോലിയൊക്കെ ആയി നല്ല കുടുംബമോക്കെ ഉള്ള വീട്ടില്‍ നിന്ന് കല്യാണം കഴിക്കു.ഞാന്‍ ഉണ്ണിയെ ട്ടന് ഒരിക്കലും മാച്ച് ആകില്ല.ഒന്നുമില്ലെങ്കിലും ഉണ്ണിയെ ട്ടന്‍റെ അച്ഛനെയും അമ്മയെയും ഓര്‍ക്കണ്ടേ?"
"ശ്രീ യെന്നോടങ്ങനെ പറയരുത് എനിക്ക് ശ്രീകുട്ടിയെ പിരിയാന്‍ കഴിയില്ല അത്രക്കും മനസ്സില്‍ ഇഷ്ടമുള്ളതുകൊണ്ടാണ് പറയുന്നത് ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാം.ജോലിയൊക്കെ ആയിട്ട് ഞാന്‍ വരും അന്നേരം ഇഷ്ടമല്ലെന്ന് പറയാരുത് പറഞ്ഞാല്‍ ഞാന്‍ ഈ ജീവിതത്തില്‍ ഒരു ഭ്രാന്തനെ പോലെ ആകും " ഉണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞു ,
"അയ്യേ വലിയ ആളായിട്ട് കരയുന്നു,നാണക്കേടാണ് കണക്കുമാഷേ .....ഞാന്‍ ആലോചിക്കട്ടെ വിശ്വസ്തനാണോ എന്നറിയണമല്ലോ?"
തല്ക്കാലം വീട്ടില്‍ പോകാം പബ്ലിക് എക്സാം മറ്റന്നാള്‍ ആണ് .പഠിക്കാനുണ്ട് .
ശ്രീകുട്ടി പോകുന്നതും നോക്കി ഉണ്ണി അവിടെ നിന്നു.
തുടരും .......................