Tuesday, May 15, 2012

പുനര്‍ജനി 8


അപ്പോളാണ് ഉണ്ണികൃഷ്ണന് സ്ഥലകാലബോധം വീണ്ടു കിട്ടിയത്
“ഒന്നുമില്ല ഞാന്‍ ഉറക്കത്തില്‍ എന്തോ പറഞ്ഞതാണ്‌.................”ഉണ്ണികൃഷ്ണന്‍ കണ്ണുകള്‍ തുടച്ചു.
“ഞാന്‍ പോയി വെള്ളം വാങ്ങി വരാം “ മായ കടയിലേക്ക് പോയി.
പെട്ടെന്ന് ബെഞ്ചിനടിയില്‍ കിടന്നിരുന്ന കംബിളിക്കകതുനിന്നും ഒരു കൈ ഉണ്ണിയുടെ കയ്യില്‍ ബലമായി പിടിച്ചു.ഉണ്ണി ഞെട്ടി പ്പോയി അതില്‍ നിന്നും രണ്ടു കണ്ണുകള്‍
ഉണ്ണിയേ തുറിച്ചു നോക്കുന്നു.ആ രൂപം എഴുന്നേറ്റു നിന്നു അവരുടെ മാറില്‍ ഒട്ടിയിരുന്ന കുഞ്ഞിനെ ഉണ്ണിയുടെ മടിയില്‍ വച്ചു ആ രൂപം കുതിച്ചു വരുന്ന ട്രെയിനിനെ
ലക്ഷ്യമാക്കി ഓടി.ഉണ്ണി ഉറക്കെ വിളിച്ചു “ശ്രീകുട്ടി .................അയാള്‍ നിലവിളിച്ചു “ ആ ബഹളത്തിനിടയില്‍ ആരും ശ്രദ്ധിച്ചില്ല എന്നാല്‍ ആ സ്ത്രീ രൂപം തിരിഞ്ഞു നോക്കി
കുഴിഞ്ഞ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു , മെലിഞ്ഞു എല്ലും തോലുമായ ശരീരത്തില്‍നിന്നും കറുത്ത പുതപ്പ് എടുത്തുകളഞ്ഞു  ശ്രീ ട്രെയിനിനു മുന്നില്‍ ചാടി
അവിടം ആള്‍ക്കൂട്ടം തടിച്ചു .ഉണ്ണി തലയില്‍ കൈ വച്ചു കരഞ്ഞു.ഒന്നുമറിയാതെ മായ ഓടി വന്നു.
“എന്ത് പറ്റി ഉണ്ണിയേട്ടാ ഏതാ ഈ കുഞ്ഞു,എന്തിനാ ഇങ്ങനെ കരയുന്നേ പറയൂ ........”
“നമ്മുടെ ബെഞ്ചിനടിയില്‍ കിടന്നിരുന്ന സ്ത്രീ ഈ കുഞ്ഞിനെ മടിയില്‍ കിടത്തി ആ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യാ ................”അയാള്‍ കരഞ്ഞു കൊണ്ടിരുന്നു.
“ഉണ്ണിയേട്ടാ കരയാതെ, ചിലപ്പോള്‍ ആ കുഞ്ഞു ഈശ്വരന്‍ നമുക്ക് തന്നതായിരിക്കും.വരൂ നമുക്കിവിടെ നിന്നും പോകാം ഈ കുഞ്ഞിനെ എനിക്ക് വേണം ആ സ്ത്രീ നമ്മള്‍ പറയുന്നതൊക്കെ
കേട്ട് കാണും.ഇവിടെ നിന്നാല്‍ ചിലപ്പോള്‍ പോലീസ് കുഞ്ഞിനെ മേടിക്കും വാ ..............”
മായ ഉണ്ണിയെയും കൊണ്ടു ട്രെയിനില്‍ കയറി .അന്നേരം മുലപ്പാലിനു വേണ്ടി ആ കുഞ്ഞു ചുണ്ടുകള്‍ ഉണ്ണിയുടെ നെഞ്ചില്‍  പരുതികൊണ്ടിരുന്നു .................”
അവസാനിച്ചു .....................

പുനര്‍ജനി 7


“ശ്രീ എനിക്കൊരുപാട് സംസാരിക്കാനുണ്ട് ഞാനിന്നു രാത്രി വീട്ടില്‍ വന്നോട്ടെ...............”
“അയ്യോ വേണ്ട ആരെങ്കിലും കണ്ടാല്‍ അത് ....വേണ്ട ഉണ്ണിയേട്ടാ ,,,,,,,”
“ഞാന്‍ വരും എനിക്കൊരുപാട് സംസാരിക്കാനുണ്ട് ......” ഉണ്ണി ബൈക്കില്‍ അവിടെനിന്നും പോയി .
അന്നുരാത്രി അവര്‍ തമ്മില്‍ ഒരുമിച്ചു.പിറ്റേന്ന് രാവിലെ ഉണ്ണി എല്ലാവരോടും യാത്രപറഞ്ഞു മംഗലാപുരത്തേക്കു പോയി .മാസങ്ങള്‍ കൊഴിഞ്ഞു പോയി .
ശ്രീ ഉണ്ണിക്ക് കത്തുകള്‍എഴുതുമായിരുന്നു .കുറച്ചു മാസം ഉണ്ണിക്ക് കത്തുകള്‍ കിട്ടാതെ ആയി .ഒരു ദിവസം കതകു തുറന്നപ്പോള്‍ ശ്രീകുട്ടി മുറിയുടെ മുന്നില്‍ നില്‍ക്കുന്നു.
“മോളെ നീ എന്താ ഇവിടെ ..............വാ അകതുകയറു നിന്‍റെ കത്തുകിട്ടാതെ ഞാന്‍ എത്ര വിഷമിച്ചു അങ്ങോട്ട്‌ വരാനിരിക്കുകയായിരുന്നു...........”
ശ്രീ ഉണ്ണിയെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.
”ഉണ്ണിയേട്ടാ എന്‍റെ അമ്മമ്മ മരിച്ചു ഞാന്‍ അഞ്ചു മാസം ഗര്‍ഭിണിയാണ് കഴിഞ്ഞമാസം ഞാന്‍ അമ്മമ്മയോടു ഈ കാര്യം പറഞ്ഞു
കഴിഞ്ഞ ആഴ്ച അമ്മമ്മ മരിച്ചു.ഞാന്‍ കാരണം വിഷമിച്ചാണ് മരിച്ചത് ശവം പോതുശിമാശാനനത്തില്‍ വച്ചു.യെനിക്കെവിടെപ്പോകാനും സ്ഥലമില്ല അതാ ആരോടും പറയാതെ
ഞാന്‍ വന്നത് “ശ്രീ ഏങ്ങലടിച്ചു കരഞ്ഞു.
“കരയാതെ ഞാനില്ലേ നിനക്ക്,എന്നിട്ടെന്താ എന്നെ ആരും അറിച്ചില്ല........മോള് വിഷമിക്കാതെ നമുക്കെല്ലാം ശരിയാക്കാം ഒന്നുരണ്ടു മാസം നമുക്കിവിടെ കഴിയാം അതുകഴിഞ്ഞ്
ജോലിക്ക് ജോയിന്‍ ചെയ്യാം”
ഉണ്ണികൃഷ്ണന്‍ പുറത്തുപോയി സാധനങ്ങള്‍ വാങ്ങി കൊണ്ടു വന്നു .ഓഫീസില്‍ പോകുമ്പോള്‍ താഴത്തെ കടയിലുള്ള ഇക്കയെ ഏല്പ്പിച്ചിട്ട് പോകും ശ്രീയെ
ചെക്കപ്പിന് കൊണ്ടുപോകും ട്രെയിനിംഗ് അവസാനിക്കാന്‍ ഒരാഴ്ചയേ  ബാക്കിയുള്ളൂ.ഉണ്ണികൃഷ്ണന്‍ വളരെ ടെന്‍ഷനില്‍ ആയിരുന്നു .ഇതൊക്കെ വീട്ടില്‍ അറിയുമ്പോള്‍
എന്തായിരിക്കും അവസ്ഥ.ഉണ്ണിക്ക് ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നുപിന്നീട്.തനിക്ക് താഴെയുള്ള അനിയത്തിയുടെ ഭാവി.ഈശ്വരാ .........
അടുത്ത ദിവസം രാത്രി ഉണ്ണിക്ക് ഒരു കാള്‍ വന്നു നാട്ടില്‍ നിന്നും അച്ഛനായിരുന്നു എത്രയും പെട്ടെന്ന് അവിടെ നിന്നും വരിക ബാക്കി എല്ലാം ഇവിടെ വന്നിട്ട് പറയാം “
ഫോണ്‍ കട്ടായി ,ഉണ്ണി ആകെ പരിഭ്രമത്തിലായി.
“ഉണ്ണിയേട്ടന്‍ വിഷമിക്കാതിരിക്കു ഒരു കുഴപ്പവും കാണില്ല പോയിട്ടു നാളെ വൈകുന്നേരം തന്നെ ഇങ്ങോട്ട് വന്നാ മതി .താഴത്തെ ഇക്കയോട് പറഞ്ഞാല്‍ മതി എന്തെങ്കിലും
ആവശ്യം വന്നാല്‍ വിളിക്കാം “
“മോളെ നിന്നെ ഇവിടെ തനിച്ചാക്കി ഞാന്‍ എങ്ങനെ പോകും,അഥവാ ഞാന്‍ പോയില്ലെങ്കില്‍ എന്താ കാര്യം എന്നുപോലും അച്ഛന്‍ പറഞ്ഞില്ല ഇനി അമ്മക്ക് വല്ലതും ........”
“വെറുതെ അരുതാത്തതൊന്നും ചിന്തിക്കണ്ട.ഒരു ദിവസമല്ലേ ഞാന്‍ ഇവിടെ നിന്നോളാം...................”അന്ന് രാത്രി ഉണ്ണിക്കൃഷ്ണന്‍ മംഗലാപുരത്തുനിന്നും വണ്ടി കയറി .
പിന്നിട് അവിടെ സംഭവിച്ചതെല്ലാം ഉണ്ണി സ്വപ്നത്തില്‍ പോലും ചിന്ധിക്കാത്തതായിരുന്നു.അച്ഛന്‍റെ പെങ്ങളുടെ മോളുടെ കല്യാണം ആയിരുന്നു ചെറുക്കന്‍ തലേന്ന് രാത്രി നാടുവിട്ടു
കല്യാണം മുടങ്ങി അച്ഛന്‍ ബന്തുക്കളുടെ മുന്നില്‍ വാക്ക് കൊടുത്തു ഉണ്ണി കഴിക്കും ഈ കുട്ടിയെ എന്ന് അങ്ങനെ ആ വാക്കിന്റെ ഉറപ്പില്‍ അവിടെ വീണ്ടും കല്യാണം ഒരുങ്ങി
ഉണ്ണി അച്ഛനോട് പറഞ്ഞു “അച്ചനെന്താ ഈ പറയുന്നേ എനിക്ക് പറ്റില്ലച്ചാ,,,,,,,അച്ഛന്‍ എന്നെ മനസ്സിലാക്കണം എനിക്കു............”
“നിര്‍ത്തു സമ്മതമല്ല എന്നാണെങ്കില്‍ ഞാന്‍ ഇന്ന് മുഹൂര്‍ത്തത്തിനുമുന്‍പ് മരിക്കും നിനക്കെന്തു വേണമെങ്കിലും തിരുമാനിക്കം എനിക്കെന്റെ അഭിമാനമാണ് വലുത്”
ഉണ്ണി തളര്‍ന്നിരുന്നു.ഒരുവശത്ത് ജനിക്കന്പോകുന്ന കുഞ്ഞും വാടിതളര്‍ന്ന ശ്രീകുട്ടിയുടെ മുകവും മറുവശത്ത് അച്ഛന്‍റെ ചിതയും അമ്മയുടെ കണ്ണീരും.
ഒടുവില്‍ എല്ലാവരുടെയും നിര്‍ബന്ധത്തിനു ഉണ്ണി വഴങ്ങി .മായയുടെ കഴുത്തില്‍ താലി ചാര്‍ത്തി .
പിന്നീടുള്ള ദിവസങ്ങളില്‍ ഉണ്ണി മദ്യത്തിന് അടിമപ്പെട്ടു തന്‍റെ വരവും കാത്തു ഉറക്കമില്ലാതെ നിറവയറുമായി ഇരിക്കുന്ന ശ്രീയുടെ മുഖം
ഉണ്ണിയേ ആഴത്തില്‍ വേദനിപ്പിച്ചു .അങ്ങനെ അടുത്ത മാസം ഉണ്ണി മംഗലാപുരത്തേക്ക് പോയി .പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല.താഴത്തെ പലചരക്ക് കടയില്‍ ഉണ്ണി പോയി
അവിടുത്തെ കടക്കാരന്‍ ഉണ്ണിക്ക് ഒരു ബാഗും ഒരു കത്തും കൊടുത്തിട്ട് പറഞ്ഞു “ഇവിടുത്തെ ഇക്ക തരാന്‍ പറഞ്ഞു.”
ഉണ്ണി വിറയ്ക്കുന്ന കയ്കള്‍ കൊണ്ടു കത്ത് വായിക്കാന്‍ തുടങ്ങി .................
“ഉണ്ണിയേട്ടാ ................എന്തുപറ്റി ഞാന്‍ കുറേ ദിവസങ്ങള്‍ ഉണ്ണിയേട്ടന്റെ വരവും കാത്തിരുന്നു കഴിഞ്ഞ ആഴ്ച റൂമിന്‍റെ ഓണര്‍ ഇറക്കി വിട്ടു യെനിക്കെവിടെ പോകണമെന്നറിയാതെ നില്‍ക്കുമ്പോളാണ്
ഇവിടെ പൂവ് വില്‍ക്കാന്‍ വരുന്ന ചേച്ചിയെ കണ്ടത് അവര്‍ എന്നെ കൂടെ കൊണ്ടുപോകാമെന്നു പറഞ്ഞു.ഉണ്നിയെട്ടന്‍ വാങ്ങി തന്ന ചുവന്ന സാരിയും കമ്പിളിയും ഞാന്‍ എടുത്തു ബാക്കി
ഇവിടെ ഏല്‍പ്പിക്കുന്നു.പിന്നെ ഇക്ക ഉണ്നിയേട്ടന്റെ വീട്ടില്‍ വിളിച്ചിരുന്നു കല്യാണം കഴ്ഞ്ഞെന്നു പറഞ്ഞു.........സത്യമായാലും കള്ളമായാലും എനിക്കെന്റെ ഉണ്നിയെട്ടനെ അറിയാം
എന്നോടുള്ള സ്നേഹത്തെ കുറിച്ചറിയാം............നമ്മുടെ കുഞ്ഞിനെ ഉണ്ണിയേട്ടന്‍റെ കയികളില്‍ യെല്പ്പിക്കുന്നവരെ ഞാന്‍ കാത്തിരിക്കും സ്നേഹപൂര്‍വ്വം ശ്രീ ...”
ഉണ്ണികൃഷ്ണന്‍ ഒരുകുഞ്ഞിനെ പോലെ തെങ്ങി കരഞ്ഞു.തന്‍ എന്ത് മണ്ടത്തരമാണ് കാണിച്ചത്‌ കല്യാണത്തിന്റെ അടുത്ത ദിവസം തന്നെ ഇവിടെ വരേണ്ടിയിരുന്നു.
അയാള്‍ അവിടെയൊക്കെ ശ്രീ യെ അന്വേഷിച്ചു എവിടെയും കണ്ടില്ല.........................................................................
“എന്നോട് ക്ഷമിക്കൂ മോളെ നിന്നെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല എന്നെ ശപിക്കരുത്...............”
“എന്താ ഉണ്ണിയേട്ടാ .....എന്താ പറഞ്ഞെ ?”................മായ ഉറക്കത്തില്‍ നിന്നും എണീറ്റ് ചോദിച്ചു.
തുടരും ............................

പുനര്‍ജനി 6


ദിവസങ്ങള്‍ കടന്നുപോയ പരീക്ഷയുടെ റിസള്‍ട്ട്‌ വരുന്ന ദിവസം ശ്രീകുട്ടിയും,പൊന്നുവും അതിരാവിലെ അമ്പലത്തില്‍ പൊയി തൊഴുതു.
“ശ്രീ യെനിക്കുനല്ല ഭയമുണ്ട്,മാര്‍ക്ക്‌ കുറഞ്ഞാ പിന്നെ ഏട്ടന്‍റെ മുഖത്തു നോക്കാന്‍ പറ്റില്ല.എന്തായാലും പത്രം എത്തിക്കാണും നമുക്കൊരുമിച്ചു റിസള്‍ട്ട്‌ നോക്കാം “
ശ്രീകുട്ടി പൊന്നുവിന്റെ വീടിന്‍റെ സിറ്റൗട്ടില്‍ നിന്നു.
”അല്ല ,മോളെന്താ പുറത്തുനില്ല്‍ക്കുന്നെ?അകത്തു വാ ചായകുടിക്കാം”
“വേണ്ടമ്മേ ഞാന്‍ റിസള്‍ട്ട്‌ നോക്കാന്‍ വന്നതാണ്‌ .ഇവിടെ നിന്നോളാം”
“ഒന്നു വന്നെ ...........” പോന്നു ശ്രീ യുടെ കൈ പിടിച്ചു അകത്തേക്ക് കയറ്റി .അന്നെരെം ഉണ്ണികൃഷ്ണന്‍ സോഫയില്‍ കിടക്കുകയായിരുന്നു ശ്രീയെ കണ്ടപ്പോള്‍ ചാടി എണീറ്റു.
“ജയിക്കോ രണ്ടാളും ?അതോ ..............” ഉണ്ണി ചിരിച്ചുകൊണ്ട് ചോദിച്ചു .
“ഒന്നുമിണ്ടാണ്ടിരിക്കുന്നുണ്ടോ എട്ടാ,നിങ്ങള്‍ക്കൊക്കെ തമാശ ഞങ്ങളുടെ നെഞ്ച് പിടക്കുന്നതോന്നും ആര്‍ക്കും അറിയണ്ടല്ലോ ...........” പൊന്നു അടുക്കളയിലേക്കു നടന്നു .
“ശ്രീ , ഞാന്‍ ഒരുകാര്യം പറയട്ടെ ?” ഉണ്ണികൃഷ്ണന്‍ പതുക്കെ ശ്രീയോട് പറഞ്ഞു
 “ഐ ലവ് യു ...”
“ഈശ്വരാ! ആരെങ്കിലും കേള്‍ക്കും ഞാന്‍ പോകുന്നു ഈ ഉണ്ണിയേട്ടന് വേറൊന്നും പണിയില്ലേ .............”
“സത്യം പറഞ്ഞാ നിന്നെക്കുറിച്ച് മാത്രം ആലോചിച്ചു സമയം കളയുന്നു,എന്നെ ഇഷ്ടമാണെന്ന് പറയുന്നതുവരെ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരിക്കും എനിക്ക് “
“പൊന്നു വരുന്നു മിണ്ടാതിരിക്കു ....”
“ശ്രീ,ദാ ചായ ...ഞാന്‍ ഉണ്ടാക്കിയതാ കൊള്ളാമോ എന്ന് പറയണം “
“ഓ പിന്നെ നീ ഇപ്പോള്‍ പോയിട്ട് രണ്ടു മിനുട്ടുകൂടി ആയില്ലല്ലോ എന്തിനാ ഇങ്ങനെ ഗമ പറയുന്നെ ?” ഉണ്ണികൃഷ്ണന്‍ പോന്നുവിനെ കളിയാക്കി .
“അമ്മേ......അമ്മേ ........... ശോ ഒരാവശ്യത്തിന് വിളിച്ചാലും അമ്മവരില്ല ഏട്ടന്‍ പോയി അമ്മയോട് ചോദിക്ക് “
കുറച്ചു കഴിഞ്ഞപ്പോള്‍ പത്രം വന്നു ഉണ്ണി പത്രം എടുത്തു.
“ആ ഇനി പറ നമ്പര്‍ ആദ്യം പൊന്നു ........” പൊന്നു നമ്പര്‍ പറഞ്ഞുകൊടുത്തു .
”ഫസ്റ്റ് ക്ലാസ്സ്‌ ഉണ്ട് ,രക്ഷപ്പെട്ടല്ലോ ..............”പൊന്നു സന്തോഷം കൊണ്ട് തുള്ളിച്ചാടി .
ശ്രീ നമ്പര്‍ പറഞ്ഞു .........
”ദൈവമേ ,എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല ...............” ഉണ്ണി തലയില്‍ കൈ വച്ചു പറഞ്ഞു
“എന്തു പറ്റി...............”ശ്രീ ആധിയോടെ ചോദിച്ചു .
“എട്ടാ പത്രം തന്നെ വെറുതെ അവളെ വിഷമിപ്പിക്കാതെ താ ......”
“പോടീ എന്തിനു വിഷമിക്കണം? distinction ഉണ്ട് .........ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല  ......”ഉണ്ണിയുടെ മനസ്സ് നിറയെ സന്തോഷമായിരുന്നു.
“ഞാന്‍ പ്രതീക്ഷിച്ചിരുന്നു ,കാരണം ശ്രീയാ ഞങ്ങളുടെ ക്ലാസ്സില്‍ ഫസ്റ്റ്”
ശ്രീകുട്ടിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു.അമ്മ ലഡ്ഡു വുമായി വന്നു.എല്ലാവരും ലഡു എടുത്തു.
ശ്രീ കുട്ടി എല്ലാവരോടും യാത്ര പറഞ്ഞു.അടുത്ത ദിവസം ശ്രീ അമ്പലത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ ഉണ്ണി മുന്നില്‍ വന്നു നിന്നു.
“എന്താ ഉണ്ണിയേട്ടാ വഴിമുടക്കി നിക്കുന്നെ ?ആരെങ്കിലും കണ്ടാല്‍ മോശമാ ..........”
“എനിക്ക് ഒരു മോശവുമില്ല,എന്‍റെ ഭാവി വധുവിനോടാ ഞാന്‍ സംസരിക്കുന്നെ.......എന്താ ശരിയല്ലേ ?”
“ആണോ?ഉറപ്പിച്ചോ ഞാനാണ്‌ ഭാര്യയെന്ന് ........”
“എസ് നൂറു ശതമാനം.......ഇനി ശ്രീ കൂടി ഒന്ന് ഉറപ്പിച്ചാല്‍ മതി പ്ലീസ് ...............”
“അതുപിന്നെ ..............എന്നെ പറ്റിക്കോ?നിങ്ങളൊക്കെ വലിയ പണക്കാരല്ലേ,അതുമാത്രമല്ല ഉണ്ണിയെട്ടന്റെ വീട്ടുകാര്‍ അവര്‍ക്ക് സമ്മതമാകുമോ അവസാനം ഞാന്‍ ഒറ്റക്കാകുമോ ?”
“പെണ്ണെ ,ഒന്ന് നിര്‍ത്തിക്കെ നിന്റെ സംശയം ഇത്രയൊന്നും കാടുകയറണ്ട.എനിക്കൊരു ജോലിശരിയകട്ടെ എന്നിട്ട് ഞാന്‍ അച്ഛനോട് നേരിട്ട് പറയും.പിന്നെ ,അച്ഛന്‍ ഒരട്ടാക്ക്
കഴിഞ്ഞ ആളാണ് പതുക്കെ സമാധാനത്തില്‍ പറഞ്ഞു സമ്മതിപ്പിക്കും.ഹോ അപ്പൊ ഇനി പറ എന്നോട് ....”
“എന്ത്?”
“ഒലക്ക..........ഐ ........” ഉണ്ണി ചെറിയ ചിരിയോടെ പറഞ്ഞു
“അതെ............ഐ ലവ് യു ..................” ശ്രീ കുട്ടി അവിടെ നിന്നും ഓടി മറഞ്ഞു.
ഉണ്ണികൃഷ്ണന് സ്വര്‍ഗം കിട്ടിയ സന്തോഷമായിരുന്നു.പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു.
പൊന്നു വാണ് ശ്രീ കുട്ടിയോട് പറഞ്ഞത് ഉണ്ണികൃഷ്ണന് ബാങ്കില്‍ ഫിനാന്‍സ് ഓഫീസേറു ടെ ജോലി കിട്ടി ട്രെയിനിങ്ങിനു മംഗലാപുരത്ത് അടുത്ത ദിവസം പോണം എന്ന് .
അന്ന് വൈകുന്നേരം ഉണ്ണി കൃഷ്ണന്‍ ശ്രീയെ കണ്ടു
.”എനിക്ക് നിന്നെ കാണാതിരിക്കാന്‍ പറ്റില്ല ,ഇനി അവിടെ ജോയിന്‍ ചെയ്താല്‍ ആറുമാസം കഴിഞ്ഞേ വരാന്‍ പറ്റുകയുള്ളൂ”
“എനിക്കും അങ്ങനെ തന്നെയാണ്, ഉണ്ണിയേട്ടന്‍  പോയി ജോലിയായി തിരിച്ചു വരിക എന്നാലല്ലേ നമ്മുടെ കല്യാണം അച്ഛനോടൊക്കെ പറയാന്‍ കഴിയു “
ശ്രീ കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു .
തുടരും .....................